UPDATES

റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പ നയം

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫെബ്രുവരി ഏഴിന് നയം പ്രാബല്യത്തില്‍ വരും. നിലവിലെ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. അതേസമയം എസ്എല്‍ആര്‍ നിരക്ക് അരശതമാനം കുറച്ച് 21.50 ആക്കിയിട്ടുണ്ട്. എസ്എല്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയത് ഭാവിയില്‍ ബാങ്കുകള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍ക്ക് പണലഭ്യത കൂട്ടാന്‍ ഇത് സഹായിക്കും. പണപ്പെരുപ്പം കുറഞ്ഞനിരക്കില്‍ തുടരുന്നതിനാല്‍ മുഖ്യനിരക്കുകള്‍ കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ മാസം 28ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിരക്കുകള്‍ കുറച്ചതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍