UPDATES

വിപണി/സാമ്പത്തികം

അനില്‍ അംബാനിക്ക് ഈവര്‍ഷം ശമ്പളമില്ല

കമ്പനി വന്‍കടത്തിലും സാമ്പത്തിക പ്രതിസന്ധിയിലും നീങ്ങുന്ന സാഹചര്യത്തിലാണ് ഇത്‌

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി ഈ വര്‍ഷം ജോലി ചെയ്തത് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ. കമ്പനി വന്‍കടത്തിലും സാമ്പത്തിക പ്രതിസന്ധിയിലും നീങ്ങുന്ന സാഹചര്യത്തിലാണ് അനില്‍ അംബാനി ഈ വര്‍ഷം സ്വന്തം ശമ്പളം എടുക്കാതിരുന്നത്.

ഈവര്‍ഷം അവസാനം വരെ തങ്ങളുടെ ശമ്പളം 21 ദിവസം നീട്ടിവയ്ക്കാനും കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് ചെയര്‍മാന്‍ ശമ്പളമോ കമ്മിഷനോ പറ്റുന്നില്ലെന്ന് തീരുമാനിച്ചതെന്നും ആര്‍കോം പ്രസ്താവനയില്‍ അറിയിച്ചു. കമ്പനിയുടെ 45,000 കോടി രൂപയുടെ വായ്പകള്‍ക്ക് ഏഴ് മാസത്തെ കൂടി സാവകാശം ലഭിച്ചിട്ടുണ്ട്.

അതേസമയം സെപ്തംബറില്‍ നടക്കുന്ന രണ്ട് ഇടപാടുകളിലൂടെ കടബാധ്യത 20,000 കോടിയായി ചുരുങ്ങുമെന്ന് അംബാനി അറിയിച്ചു. എയര്‍സെല്‍, ബ്രൂക്ക്ഫീല്‍ഡ് എന്നിവരുടെ ഇടപാടുകളാണ് സെപ്തംബര്‍ 30ഓടെ തീര്‍പ്പാക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആര്‍കോമിന്റെ ഓഹരികള്‍ക്ക് ബിഎസ്ഇയില്‍ 0.83 ശതമാനം വില വര്‍ദ്ധിച്ച് 18.2 ആയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍