UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ അക്രമങ്ങള്‍: ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം അവസാനം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കേരള സന്ദര്‍ശനത്തിനിടെ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സിപിഐഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവിച്ചിരുന്നു. പതിറ്റാണ്ടുകളായി കേരളത്തില്‍ ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇരുസംഘടനകളുടേയും മനംമാറ്റത്തിന് കഴിയും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍