UPDATES

വീടും പറമ്പും

‘Maison et Objet 2018’ ഫര്‍ണിച്ചറുകളുടെ പറുദീസ

ഫ്രാന്‍സിന് പുറമെ കൊറിയ, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഡിസൈനേഴ്‌സിന്റെ പ്രതിഭ പ്രദര്‍ശനംകൂടിയയായിരുന്നു.

കെട്ടിടങ്ങളുടെ രൂപ ഭംഗിക്ക് പുറമെ അകത്തളങ്ങളുടെ ആകര്‍ഷണീയത മനോഹാരിതയും നില നിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഫര്‍ണീച്ചറുകള്‍. ഫര്‍ണീച്ചറുകളില്‍ പുതുമ പരീക്ഷിക്കുന്നതാണ ഇപ്പോഴത്തെ ട്രെന്‍ഡ്. അത്തരത്തിലുള്ള പുതുമയേറിയ ഫര്‍ണീച്ചറുകളുടെ ഡിസൈന്‍ ഇവന്റ് ഒരുക്കിയാലോ, പുതുമയെ ഇഷ്ടപ്പെടുന്ന ആഴുകളുടെ മനം കവരുന്ന കാഴ്ചയായിരിക്കും തീര്‍ച്ചയായും അത്.

ലോകമെമ്പാടുമുള്ള പ്രശസ്തമായ ഡിസൈനേഴ്‌സിനെ ഉള്‍പ്പെടുത്തി പാരിസില്‍ നടന്ന ‘Maison et Objet 2018 ‘ ഡിസൈന്‍ ഇവന്റില്‍ പാരിസിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള വ്യത്യസ്ഥ ഫര്‍ണീച്ചറുകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിട്ടുള്ളത്. ഫ്രാന്‍സിന് പുറമെ കൊറിയ, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഡിസൈനേഴ്‌സിന്റെ പ്രതിഭ പ്രദര്‍ശനംകൂടിയയായിരുന്നു. ഡാനിഷ് ഡിസൈനേഴ്‌സ്, ഫ്രെഞ്ച് ഡിസൈനേഴ്‌സ് തുടങ്ങിയവരുടെ പ്രകടനം മേളയെ മല്‍സര തുല്യമാക്കുകയും ചെയ്തു. ഇവന്റില്‍ പ്രദര്‍ശിപ്പിച്ച പ്രമുഖ വ്യ്ത്യസ്ഥയമാ ഫര്‍ണീച്ചകള്‍ അവയുടെ പ്രത്യകതക, ഡിസാനേഴ്‌സ് ബ്രാന്‍ഡുകള്‍ എന്നിവയിലൂടെ.

സ്റ്റീല്‍ മിക്‌സ്
മൈക്കിള്‍ വെര്‍ഹെയ്ഡിന്റെ ഫര്‍ണീച്ചര്‍ സെറ്റുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നത് റോ മെറ്റീരിയലുകൊണ്ടാണ്. സ്റ്റീല്‍, ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലെ ഒരു ഘടകം മാത്രം ആണ് എന്നുള്ള ധാരണയെ മാറ്റി നിര്‍ത്തി സ്റ്റീലില്‍ തീര്‍ത്ത പ്രോഡക്റ്റ്കളായിരുന്നു അദ്ദേഹത്തിന്റേത്.

കളര്‍ കോമ്പിനേഷന്‍

മോണോക്രോം ടോണ്‍ ഏയിട്ടാണ് പിങ്ക് കളര്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ടിന്‍ കെ. ഹോമിലെ കാഴ്ച വ്യത്യസ്തമായിരുന്നു. ഏത് ഡെകറിനും ചേരുന്ന തരത്തില്‍ പിങ്ക് കളറില്‍ സ്‌കാന്‍ഡിനേവിയന്‍ സിംപ്ലിസിറ്റിയില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളായിരുന്നു ഭുരിഭാഗവും.

ക്രാഫ്റ്റ് ഫര്‍ണിച്ചറുകള്‍

മേളയുടെ മറ്റൊരാകര്‍ഷണമായിരുന്നത് ക്രാഫ്റ്റ് ഫര്‍ണിച്ചറുകളാണ്. ഫിലിപ്പീന്‍സ് ഡിസൈനിങ് ഹൗസ്, വീവ് മാനില എന്നിവരുടെ കമ്പിളികള്‍ അബാക്കയില്‍ നിന്നുമുള്ള പരവതാനികള്‍ എന്നിവ വരും തലമുറയിലെ ക്രാഫ്റ്റഡ് ഫര്‍ണിച്ചറുകളുടെ അതിവിശിഷ്ടമായ സ്ഥാനം വ്യക്തമാക്കുന്നതാണ്. പ്രകൃതിയി സൗഹൃതമായ വസ്ഥുക്കള്‍ ഉപയോഗിച്ചായിരുന്നു ഇവയുടെ നിര്‍മിതിയെന്നതാണ് ഉല്‍പ്പന്നങ്ങളെ വ്യത്യസ്ഥമാക്കുന്നത്.

ഡിസൈനേഴ്‌സും ബ്രാന്‍ഡുകളും

ഫിനിഷിങിലും മോഡലുകളിലും ലൈറ്റിങിലും വേറിട്ടു നിന്നിരുന്ന ഹമ്പര്‍ടിന്റേയും പൊയറ്റിന്റേയും ‘നക്‌ചേണല്‍ സ്‌മോകിംഗ് റൂം’, ഷുയീബ്രൂക്കിന്റെ ‘ബാത്തിങ് ലോഞ്ച്’, സ്റ്റീഫന്‍ പാര്‍മെന്റിയറിന്റെ ‘റെസ്റ്റിംഗ് ഓഫീസ്’, ലോറ ഗോണ്‍സാലസിന്റെ ‘ജാബ്ലിങ് ഡെന്‍’,മാത്യൂ ലെഹാനിയുടെ മെഡിറ്റേഷന്‍ റൂം’, റാമി ഫിസ്‌ചെലറിന്റെ പ്രോസ്പക്ടീവ് തുടങ്ങിയവ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഓരോരുത്തരുടേയും പ്രതിഭയേയും കഴിവിനേയും വ്യക്തമാക്കിത്തരുന്നു.

ഫ്രെഷ് കളര്‍ കോമ്പിനേഷനിലെ ഫര്‍ണീച്ചറുകള്‍, നേപ്പാളില്‍ നിന്നുമുള്ള ലവിക് സ്റ്റോണില്‍, ഫെമിനൈന്‍ ഡിസൈന്‍ ഉള്‍പ്പെടുത്തി ചാര്‍ലറ്റ് ജൂയിലര്‍ഡ് പ്രദര്‍ശിപ്പിച്ച ബെഡ് ടേബിളും മിറര്‍ സെറ്റുമായിരുന്നു മറ്റ് ആകര്‍ഷണങ്ങള്‍. ക്ലാസ്സിക് കളറുകള്‍ കലാപരമായതും, നവീന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഡോം ഡെകോ ഡിസൈനേഴ്‌സിന്റെ പ്രോഡക്റ്റ്കള്‍, വെല്‍വറ്റ്, അപ്‌ഹോള്‍സ്റ്ററി വര്‍ക്കുകള്‍ ചെയ്ത തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ എന്നിവയും മേളയുടെ മാറ്റ് കൂട്ടി.

 

 

വിവരങ്ങള്‍- https://www.architecturaldigest.in/content/takeaways-maison-et-objet/#s-cust0

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍