UPDATES

വീടും പറമ്പും

എക്ലെറ്റിസിസം; മോഡേൺ ട്രിബേക്ക അപ്പാര്‍ട്‌മെന്റ്‌

അപ്പാര്‍ട്മെന്റിന്റെ വിശാലതയാണ്  മറ്റുള്ളവയിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്.

അപ്പാര്‍ട്‌മെന്റിലെ സ്ഥല സൗകരൃം വളരെ പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി 4 ബെഡ്റൂമും 3 ബാത്ത്‌റൂമും ഉൾപ്പെടെ “ട്രൂ എൻട്രി ഫോയർ, മൾട്ടിപ്പിൾ സീറ്റിംഗ് ഏരിയ” തുടങ്ങിയ മൻഹാട്ടൻ മിത്തുകൾ ചേർന്ന മോഡേൺ ട്രിബേക്ക അപാർട്മെന്റ് നിർമ്മാണം പൂർത്തിയായിരിക്കുന്നു. അപാർട്മെന്റിന്റെ വിശാലതയാണ്  മറ്റുള്ളവയിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. അപാർട്മെന്റിന്റെ ഭിത്തി വിശാലമായ ഫുഡ്ബോൾ ഗ്രൗണ്ടിന് സമാനമാണ്.

ചുവപ്പ് നിറത്തിലുള്ള ബ്രിക്കുകളിൽ സ്പോൻഞ്ചി വൈറ്റ് പെയിന്റിങ്ങ് ആണ് ചെയ്തിരിക്കുന്നത്. എ.എസ്.എച് എൻ.വൈ.സി.-യുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ വിൽ കൂപ്പറിന്റെ നിർദ്ദേശത്തിൽ ബ്രിക് കളറിന് യോജിക്കുന്ന തരത്തിൽ അപാർട്മെന്റ് പൂർണമായും “വൈറ്റ് കളർ” നൽകുകയായിരുന്നു. അപാർട്മെന്റിലെ മറ്റ് ക്രമീകരണങ്ങൾ എല്ലാം തന്നെയും കൂപ്പറിനും ടീം അംഗങ്ങൾക്കും വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. അതിൽ പ്രധാനമായ ഒന്നായിരുന്നു ലിവിങ് റൂമിലെ ലൈറ്റിങ്, ഷെൽഫിന്റെ ക്രമീകരണം തുടങ്ങിയവ. അപാർട്മെന്റിന് യോജിക്കുന്ന കാർപ്പറ്റ് കണ്ടെത്തുക എന്നതായിരുന്നു മറ്റൊന്ന്. നേപ്പാളിൽ നിന്നും കൊണ്ട് വന്ന സിൽക്കും അലോയിയും കൊണ്ടാണ് കാർപ്പെറ്റ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 25 ഫീറ്റോളം വരുന്ന ഈ കാർപ്പറ്റ് ഒരു മാസത്തോളമുള്ള പ്രയത്നത്തിലാണ് യു.എസിൽ എത്തിച്ചതെന്നാണ് കൂപ്പർ പറയുന്നത്.

 

അപാർട്മെന്റിലുള്ളവർക്ക് പ്രൈവസി ലഭിക്കുന്ന തരത്തിലൊരു ലേ ഔട്ടാണ് അപാർട്മെന്റിന് കൂപ്പർ നൽകിയിരിക്കുന്നത്. പല കാലഘട്ടത്തിലെ ഡെകറേഷൻസ് ഒക്കെ വളരെ ഹാർമോണിയസായി ഉൾപ്പെടുത്തി മനോഹരമാക്കിയിരിക്കുന്നു. “ഒലിവർ മോർഗ് ക്ലെയ്സ് ലോഞ്ച്, ഇറ്റാലിയൻ മോഡേൺ ലാംമ്പ്, 19-ാം നൂറ്റാണ്ടിലെ സ്വീഡിഷ് പൈൻവുഡ്, ബിർച് ബെഞ്ച്, ആർട് വർക്കുകൾ” തുടങ്ങിയവ ഉൾപ്പെടെ ലിവിങ് റൂമിന് ഒരു ബാലൻസിങ് ഇഫക്ട് നൽകുന്നവയാണ് എല്ലാ ക്രമീകരണങ്ങളും. മറ്റ് അപാർട്മെന്റുകളിൽ ലഭിക്കുന്നതിലും പ്രൈവസിയും സ്ഥല സൗകര്യങ്ങളും ഈ അപാർട്മെന്റിൽ ലഭിക്കുന്നു.

 

നേവി-ബ്രാസ്സ് ; ഇന്റീരിയർ ഡിസൈനിംഗിലെ വേറിട്ട കളർ കോമ്പിനേഷൻ

മനം കവരുന്ന ആറ് ലളിതമായ അപ്പാര്‍ട്ട്‌മെന്റുകള്‍

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍