UPDATES

വീടും പറമ്പും

മനം കവരുന്ന ആറ് ലളിതമായ അപ്പാര്‍ട്ട്‌മെന്റുകള്‍

ഓരോ ഇടങ്ങളും ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടും വിധം ഒരുക്കിയിരിക്കുന്നു.

കുടുംബം, ഒരു വ്യക്തിയുടെ ജീവിതത്തില്‍ തീര്‍ത്തും പ്രധാനമായ രണ്ട് കാര്യങ്ങളാണിവ. ഒരോ വ്യക്തിയും തങ്ങളുടെ സന്തോഷവും വികാരങ്ങളും പങ്കുവയ്ക്കുന്നതും ഇവരോടാണ്. കുടുംബത്തോടൊപ്പം ലളിതവും എന്നാൽ ആനന്ദകരമായ ജീവിതത്തിന് ഇണങ്ങിയ 6 അപാർട്മെന്റുഖളെയാണ് ഇത്തവണ വീടും പറമ്പും പരിചയപ്പെടുത്തുന്നത്.

NADAAA- യുടെ വാഷിംഗ്ടൺ ഡിസി റെസിഡൻസ്.
അഞ്ചംഗ കുടുംബത്തിന് സുഖമായി താമസിക്കാനുള്ളത്ര സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന വാഷിംഗ്ടണിലെ ഈ അപാർട്മെന്റിൽ 8 ബെഡെറൂമുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ബെയ്സ്മെന്റ് ഒരു എന്റർടെയിനിംഗ് ഏരിയയായ് മാറ്റിയിരിക്കുന്നു.

മെയ്ഡൻബെർഗ് ആർകിടെക്ചറിന്റെ ഹോട്ടൽ ജോക്
കാൻഡി കളർ ചെയ്ത ഫർണീച്ചറുകളും ഇന്ററാക്ടീവ് ടോയ്സുകളുമൊക്കെയായ് മനോഹരമാണ് ഈ ഹോട്ടൽ. ഹോട്ടലിലെ ഓരോ ഇടങ്ങളും ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടും വിധം ഒരുക്കിയിരിക്കുന്നു.

സാറാ സ്റ്റോറി ഡിസൈനിന്റെ ന്യൂയോർക്ക് അപാർട്മെന്റ്
തികച്ചും സുരക്ഷിതവും ആനന്ദകരവുമാണ് ഈ അപാർട്മെന്റ് എന്ന് സാറാ സ്റ്റോറി തന്നെ അവകാശപ്പെടുന്നു. റൂമുകൾ ആകർഷകവും മനോഹരവുമാക്കാൻ പലതരം വിരിപ്പുകളും ഉപകരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ടെക്സാസ് ലേക് ഹൗസ്.
പ്രകൃതിയുമായ് ഇണങ്ങിയ ജീവിതം കൂടുതൽ താൽപര്യപ്പെടുന്നവർക്ക് യോജിക്കുന്ന തരത്തിൽ ഓസ്റ്റിൻ തടാകത്തിന്റേയും ഹോഗ്പെൻ അരുവിയുടേയും സംഗമസ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ അപാർട്മെന്റ് “L” ഷെയ്പ്പിലാണ് നിർമ്മിച്ചിരിക്കുന്നത്.

 അറ്റ്ലാന്റെ എയർപോർട്ട് ഗെയ്റ്റ് വേ ഹോട്ടൽ.
ആഢംബര ജീവിതത്തിൽ പുതുമകളുമായി എത്തിയിരിക്കുകയാണ് റോട്ടറ്റ് സ്റ്റുഡിയോ. 204 ഗസ്റ്റ് റൂമുകൾ ഉള്ള ഈ ഹോട്ടലിന്റെ ഗ്രൗണ്ട് ലെവലിൽ ലിവിംഗ് റൂമിന് സമാനമായ ഓപൺ സ്പേയ്സ് ഉൾപ്പെടുത്തിയിരിക്കുന്നു. റിണൈസൻസ് അപാർട്മെന്റ്കളിൽ നിന്നും വ്യത്യസ്തമായ തൂണുകളും കോൺക്രീറ്റിന് പകരമായി തറയിൽ മരപ്പലകകൾ ഉപയോഗിച്ചിരിക്കുന്നു.

ഗ്രേ ഓർഗൻസ്ചിയുടേയും ആരൊൺ ചില്ലറുടേയും ഫാമിലി ഹോം
മുന്തിരിത്തോട്ടത്തിലായി നിർമ്മിച്ചിരിക്കുന്ന ഈ അപാർട്മെന്റ് അവിടുത്തെ കാലാവസ്ഥയ്ക്കു യോജിച്ച തരത്തിലാണ് ചെയ്തിരിക്കുന്നത്.

https://www.interiordesign.net/projects/14090-6-simply-amazing-family-friendly-spaces/

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍