UPDATES

വീടും പറമ്പും

ലണ്ടനിലെ 10 വിത്യസ്ത വീടുകള്‍

ഡിസ്സീന്‍ എഡിറ്ററായ എമി ഫ്രിയേര്‍സന്‍ പട്ടികപ്പെടുത്തിയ പത്തോളം അപ്പാര്‍ട്ട്മെന്റിനെ പറ്റിയുള്ള വിവരണം.

ലണ്ടനിലെ ചുരുങ്ങിയ ജീവീതം ആനന്ദകരമാക്കാവുന്ന അതിമനോഹരമായ അപ്പാര്‍ട്ട്മെന്റുകളും റസ്റ്റൊറന്റുകളും വീടുകളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഡിസ്സീന്‍ എഡിറ്ററായ എമി ഫ്രിയേര്‍സന്‍ പട്ടികപ്പെടുത്തിയ പത്തോളം അപ്പാര്‍ട്ട്മെന്റിനെ പറ്റിയുള്ള വിവരണം.

എസ് & എം ഓഫീസിന്റെ ‘വാലറ്റ ഹൗസ്’
എസ് & എം ഓഫീസിലെ കത്രീന സ്റ്റിവാര്‍ട്ടും ഹ്യൂഗ് മെകവാനും ഈലിംഗ്‌സിലെ, വിക്ടോറിയന്‍ ഹൗസിന്റെ മാതൃകയിലുള്ള അപ്പാര്‍ട്ട്മെന്റുകളുടെ ഒരു നിര തന്നെ പരിചയപ്പെടുത്തുന്നു.

ഹെയ്ഹര്‍ട്‌സ് & കമ്പനിയുടെ ‘ഗാര്‍ഡന്‍ ഹൗസ്’
എണ്ണൂറോളം അലങ്കാരച്ചെടികളാല്‍ നിറഞ്ഞ മേല്‍ക്കൂരയാണ് മറ്റ് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ഈ അപ്പാര്‍ട്ട്മെന്റിനെ വ്യത്യാസപ്പെടുത്തുന്നത്. ആര്‍ക്കിടെക്ചര്‍മാരായിട്ടുള്ള ജൊനാതന്‍ നിക്കോളാസും നിക് ഹേയ്ഹര്‍ട്‌സും ഈ മാതൃകയെ ‘ഹാങിങ് ബാസ്‌കറ്റ് റൂഫ്’ എന്നാണ് വിശേഷിപ്പിച്ചത്. സെഡ്മന്റും ഹെതേര്‍സും കൊണ്ട് അലങ്കരിച്ചിക്കുന്ന അപ്പാര്‍ട്ട്‌മെന്റ ഒരു പിരമിഡ് പോലെ തോന്നിപ്പിക്കുന്നു.

ടോന്‍കിന്‍ ലിയു – ന്റെ ‘സണ്‍ റെയ്‌സ് റൂം’
ആര്‍ക്കിടെക്ചര്‍മാരായ മൈക്ക് ടോണ്‍കിന്റെയും അന്ന ലിയുവിന്റെയും വര്‍ക്ക് പ്ലെയ്‌സ് കൂടി ആയിട്ടുള്ള ഈ അപ്പാര്‍ട്ട്മെന്റ് ക്ലെര്‍ക്ക്‌നെല്ലിലാണ്. ചെടികള്‍ റൂഫും അതിന് മധ്യത്തിലായ് നിര്‍മിച്ചിരിക്കുന്ന നീന്തല്‍ക്കുളവും മറ്റുള്ള അപ്പ്ര്‍ട്ട്‌മെന്റുകളില്‍ നിന്നും ഈ അപ്പാര്‍ട്ട്മെന്റിനെ വേറിട്ടതാക്കുന്നു.

ലില്ലിക്കോട്ട് & ഗോള്‍ഡ് ഹില്ലിന്റെ ‘ഹോളണ്ട് പാര്‍ക്ക് ഹൗസ്’
പ്രശസ്ത ആര്‍ക്കിടെക്ചര്‍മാരായ മാക്‌സ്വെല്‍ ഫ്രൈയും ജെയ്ന്‍ ഡ്രായും നിര്‍മ്മിച്ച ഈ ഹൗസിംഗ് എസ്റ്റേറ്റ് വുഡ്‌സ് ഫോര്‍ഡ് സ്‌കൊയറിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്തായ് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ അപ്പാര്‍ട്ട്മെന്റിന്റെ ഭംഗി കൂട്ടുന്നു.

ഹെന്നിംഗ് സ്റ്റമല്‍ ആര്‍ക്കിടെക്ടിന്റെ ‘ടിന്‍ ഹൗസ്’
പൂര്‍ണമായും ചുവപ്പ് മെറ്റലില്‍ നിര്‍മ്മിച്ച ഈ വീടുകള്‍ ഷെപേര്‍ഡ്‌സ് ബുഷിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ ബ്ലോക്കും വ്യത്യസ്തമായ ഡയമെന്‍ഷനിലാണ് ചെയ്തിരിക്കുന്നത് എങ്കിലും സൂര്യപ്രകാശം നേരിട്ട് മുറിയിലേക്കെത്തും വിധം ചിമ്മിനി ക്രമീകരിച്ചിരിക്കുന്നു.

ഗ്രൂപ്വര്‍കിന്റേയും ആമിന്‍ താഹയുടേയും ’15 ക്ലെര്‍ക്കെന്‍വെന്‍ ക്ലോസ്’

ഈ സെവന്‍സ്റ്റോറി അപാര്‍ട്‌മെന്റിലെ കൊത്തുപണികള്‍ ജിഗ്‌സാ പസിലുകള്‍ പോലെ മനോഹരമാണ്.

സ്റ്റുഡിയോ 304 – ന്റെ ‘സന്‍കെന്‍ ബാത്’
ഈ ചെറിയ അപ്പാര്‍ട്ട്മെന്റില്‍ ജാപ്പനീസ്മാതൃകയിലുള്ള ബാത്ടബ്ബ് ഉള്‍പ്പെടുത്തിയിരിക്കുന്നു.അടുക്കള പൂര്‍ണമായും വിക്ടോറിയന്‍ മാതൃകയില്‍ ചെയ്തിരിക്കുന്നു.

‘കളക്ടീവ് ഓള്‍ഡ് ഓക്.’
കൂടുതല്‍ ആസ്വാദ്യവും ആനന്ദകരവും ആകുംവിധം മാറ്റങ്ങള്‍ വരുത്തിയ കളക്ടീവ് ഓള്‍ഡ് ഓകിന്റെ പുതിയ അപാര്‍ട്ട്‌മെന്റുകള്‍ പുതുമയാര്‍ന്ന ഒരു ജീവിതാനുഭവം സമ്മാനിക്കുന്നു.

സി.ഐ.എ.ഒ – യുടെ ‘ഇസ്ലിഗ്ടണ്‍ മൈക്രോഫ്‌ലാറ്റ്’
35 സ്‌ക്വയര്‍ ഫീറ്റിലെ ചെറിയ ഒരു അപാര്‍ട്‌മെന്റ് ആണിത്. സി.ഐ.എ.ഒ. യുടെ ഡിറക്ടര്‍ ഡിയേഗോ ദല്‍പ്ര പുനര്‍ക്രമീകരണത്തില്‍ മുറിയില്‍ ബെയ്‌സ്‌പോക് സ്‌പെയ്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. മുറികള്‍ക്ക് വലുപ്പം തോന്നിക്കും വിധം യോജിക്കുന്ന ചെറിയ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്തി ആകര്‍ഷണീയമാക്കിയിരിക്കുന്നു.

31/44 ആര്‍ക്കിടെക്‌സിന്റെ ‘റെഡ്ഹൗസ്’
പൂര്‍ണമായും ചുവന്ന ഇഷ്ടികയില്‍ നിര്‍മ്മിച്ച ഈ അപാര്‍ട്‌മെന്റിലെ ആകര്‍ഷണമായ ഒരു ഘടകം സ്‌കള്‍പ്ചര്‍ ടൈലുകളാണ്. സ്വീകരണ മുറിയിലെ ഫയര്‍ പ്ലെയ്‌സും അലങ്കാരച്ചെടികളും മറ്റ് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് വേറിട്ടതാക്കുന്നു.

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍