UPDATES

വീടും പറമ്പും

ഭക്ഷണം മാത്രമല്ല റെസ്റ്റോറന്റുകളുടെ വിജയ രഹസ്യം

ഓരോ റെസ്റ്റൊറന്റും ‘ഹോസ്പിറ്റാലിറ്റി സ്‌പെയ്‌സില്‍’ അവരുടേതായ ‘ഐഡന്‍ടിറ്റി’ നേടിയെടുക്കുന്നു.

റെസ്റ്റൊറന്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഭക്ഷണം എന്നാണ് എല്ലാവര്‍ക്കം ആദ്യം മനസിലെത്തുക. നല്ല ഭക്ഷണത്തിന് പകരം വക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല. എന്നാല്‍ ഭക്ഷണം മാത്രമല്ല ഒരു റെസ്റ്റൊറന്റിനെ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍. ‘കണ്‍സപ്റ്റ്’,’ഡെകൊര്‍’,’ഫുഡ്’ തുടങ്ങിയവയാണ് അതില്‍ കൂടുതല്‍ പ്രാധാനമര്‍ഹിക്കുന്നവ റെസ്റ്റൊറന്റ് ഇന്‍ടസ്ട്രിയിലെ പ്രമുഖരുടെ വിജയരഹസ്യത്തെ പറ്റി ഡിസൈനേഴ്‌സ് പറയുന്നതിങ്ങനെയാണ്. ഓരോ റെസ്റ്റൊറന്റും ‘ഹോസ്പിറ്റാലിറ്റി സ്‌പെയ്‌സില്‍’ അവരുടേതായ ‘ഐഡന്‍ടിറ്റി’ നേടിയെടുക്കുന്നു. ഇത്തരത്തില്‍ ഒരു ‘അച്ചീവ്‌മെന്റ്’ റെസ്റ്റൊറന്റുകള്‍ എങ്ങനെ നേടിയെടുക്കുന്നു എന്നതിനെ പറ്റിയാണ് അയാസ് ബര്‍സൈഡും (ബര്‍സൈഡ് ഡിസൈന്‍ സ്റ്റുഡിയോ), സുമേഷ് മേനോനും (സുമേഷ് മേനോന്‍ അസോസിയേറ്റ്), റിയാസ് അമലാനിയും (ഇംപ്രിസാറിയോ എന്റര്‍ടൈം), ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡും ചര്‍ച്ച ചെയ്യുന്നത്.

‘പ്രൂഫ് ഓഫ് കണ്‍സപ്റ്റ്’
ആദ്യം മനസ്സിലാക്കേണ്ടത്, എന്താണ് നമ്മള്‍ അച്ചീവ് ചെയ്യേണ്ടത് എന്നാണ്. റെസ്റ്റൊറന്റിനെ പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടങ്കില്‍ ശരിയായ രീതിയില്‍ അതിന്റെ ക്രമീകരണങ്ങള്‍ നടത്താന്‍ സാധിക്കും. റെസ്റ്റൊറന്റില്‍ എത്തുന്നവര്‍ക്ക് സംസാരിച്ചിരിക്കുവാന്‍ പറ്റിയ ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് യോജിച്ച ലേ-ഔട്ട് മനസ്സിലക്ക് എത്തുമന്നാണ് അമലാനി അഭിപ്രായപ്പെടുന്നത്. അജാസ്സിന്റെ അഭിപ്രായത്തില്‍ ക്ലയന്റ്‌സുമായി നടത്തുന്ന സംഭാഷണം റെസ്റ്റൊറന്റില്‍ ഇനിയും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി വ്യക്തമായ ആശയം ലഭിക്കാന്‍ സഹായിക്കുമെന്നാന്നും പറയുന്നു.

‘ലൊക്കേഷനും ഡിസൈനും’
കണ്‍സപ്റ്റിനെ പറ്റിയുള്ള വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ അതിന്റെ ലേ-ഔട്ടും അതിന്റെ ഓര്‍ഗനൈസേഷനുമൊക്കെ വളരെ ഈസിയായി ചെയ്യാന്‍ സാധിക്കുമെന്നാണ് അയാസ് അഭിപ്രായപ്പെടുന്നത്. ക്ലയന്റ്‌സിനെ റെസ്റ്റൊറന്റിലേക്ക് എങ്ങനെയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ പറ്റി വ്യക്തമായ ധാരണ മനസ്സിലുണ്ടായിരിക്കണം. സുമേഷിന്റെ അഭിപ്രായത്തില്‍, റൊമാന്റിക് ഫീലാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ കപ്പിള്‍സിനെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കോസി ക്രമീകരണങ്ങള്‍ റെസ്റ്റൊറന്റില്‍ ചെയ്തിരിക്കണം. ബാര്‍ കൗണ്ടറില്‍ മതിയായ ആല്‍ക്കഹോള്‍ ഇല്ലെങ്കില്‍ അതിനുള്ള ക്രമീകരണങ്ങളും നമ്മള്‍ ചെയ്തിരിക്കണം.

‘സൗണ്ടും ലൈറ്റ്‌ഷോയും’
നിസ്സാരമെന്ന് തള്ളിക്കളയാന്‍ സാധിക്കാത്ത രണ്ട് ഘടങ്ങളാണ് ലൈറ്റിങ്ങും അക്കോസ്റ്റിക്‌സും റെസ്റ്റൊറന്റിലെ മൂഡിനെയും തിരക്കിനേയും നിര്‍ണയിക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്. ഒരു ബാര്‍ ഒരിക്കലും കൂടുതല്‍ ബ്രൈറ്റും റെസ്റ്റൊറന്റ് കൂടുതല്‍ ഡാര്‍ക്കും ആകാന്‍ പാടില്ല. ‘ടോയിറ്റ് ബ്രിവെറിയും’, ‘സെന്റ് റീജിസിലെ ലൂണയും’ ഈ ഘടകങ്ങളുടെ ശരിയായ ക്രമീകരണത്തിലൂടെ വിജയം നേടി റെസ്റ്റൊറന്റ്കള്‍ക്ക് ഉദാഹരണങ്ങളാണ്.

‘ആര്‍ട്ട് ഓഫ് ഡെക്കറേറ്റിങ്’
ടേബിള്‍ ക്രമീകരണത്തിലും എച്ച്‌വിഎസിലും(ഹീറ്റര്‍ വെന്റിലേറ്റര്‍ ആന്റ് എയര്‍ കണ്ടീഷണേഴ്‌സ്) മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നതിനാവശ്യമായ ബഡ്ജറ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നാണ് സുമേഷ് അഭിപ്രായപ്പെടുന്നത്. വസ്തുക്കളുടെ ശരിയായ ക്രമീകരണവും റെസ്റ്റൊറന്റിലെ അന്തരീക്ഷവും ക്ലയന്റ്‌സിന്, ഹോമിലി അറ്റ്‌മോസ്ഫിയര്‍ നല്‍കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. റെസ്റ്റൊറിലെ താപനിലയും ക്ലയന്റ്‌സിന്റെ കംഫര്‍ട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ബാംഗ്ലൂറില്‍ പ്രവര്‍ത്തനമാരംഭിച്ച ‘ഫാറ്റി ബാവോ’ എന്ന റെസ്റ്റൊറന്റിനെയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’
പ്രവര്‍ത്തനമികവ് പുലര്‍ത്താന്‍ സാധിക്കാതെ തകര്‍ന്ന റെസ്റ്റൊറന്റകള്‍ പുതുക്കി പ്രവര്‍ത്തനമാരംഭിക്കുന്നത് പിഴവുകള്‍ നികത്തി നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിക്കുമെന്നും ചിലവു കുറക്കുമന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ‘ബാസ്റ്റിയന്‍’ റെസ്റ്റൊറന്റിനെയാണ് ഇത്തരത്തില്‍ വിജയം നേടാന്‍ സാധിച്ചതിനൊരുദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍