UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: അഡ്വ.സിപി ഉദയഭാനുവിനെതിരെ അന്വേഷണം

ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്നെ വധിക്കുമെന്ന് ഉദയഭാനു ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ നിര്‍ണായക വഴിത്തിരിവ്. അഡ്വ.സിപി ഉദയഭാനുവിനെതിരെ അന്വേഷണം തുടങ്ങി. ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്നെ വധിക്കുമെന്ന് ഉദയഭാനു ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. രാജീവിന്‍റെ കൊലപാതകത്തില്‍ അഭിഭാഷകന് പങ്കുള്ളതായുള്ള സംശയം നേരത്തെ വന്നിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് പൊലീസ് പറയുന്നത്. സിപി ഉദയഭാനുവിനെതിരായി രാജീവ് പരാതി നല്‍കിയ വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം. ചന്ദ്രബോസ് വധം, ജിഷ വധം തുടങ്ങിയ കേസുകളില്‍ ഉദയഭാനുവാണ് പബ്ലിക്‌ പ്രോസിക്യൂട്ടറായത്.

രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിച്ചതായാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പിടികൂടിയിരുന്നു. രാജീവിന്‍റെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലെ പങ്കാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നേരത്തെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എസ്പി യതീഷ് ചന്ദ്ര, ഡി വൈ എസ് പി സി.എസ്. ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍