UPDATES

വായിച്ചോ‌

മോദിയുടെ യാഥാര്‍ത്ഥ ദൌത്യം

‘പരിഷ്‌കാരങ്ങളെയും’ ‘ആധുനികവല്‍ക്കരണത്തെയും’ പിന്‍തുടരുന്ന രാഷ്ടീയക്കാരെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളും വിദഗ്ധരും കാണിക്കുന്ന ആവേശത്തിന് ഒരു ശമനമുണ്ടാവേണ്ടിയിരിക്കുന്നു

കൊലപാതക ശ്രമവും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യോഗി ആദിത്യനാഥിനെയാണ് ബിജെപി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം പത്ത് മുസ്ലീങ്ങളെ കൊല്ലും എന്ന് ആക്രോശിക്കുന്ന ഒരു മതഭ്രാന്തനാണ് അദ്ദേഹം. ഏറ്റവും വിചിത്രമായ സംഗതി ഡൊണാള്‍ഡ് ട്രംപിന്റെ യാത്ര നിരോധന നിയമത്തെ പിന്തുണച്ച വ്യക്തികൂടുയാണ് അദ്ദേഹമെന്നതാണ്. ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ ലോകത്തിന്റെ പലകോണുകളില്‍ വിഭാഗീയ രാഷ്ട്രീയം ഉദയം ചെയ്തതിന്റെ ഉദാഹരണമാണ് യോഗിയെന്ന് പങ്കജ് മിശ്ര ബ്ലൂംബെര്‍ഗില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് നിശബ്ദമായി പിന്തുണ നല്‍കിയതിന്റെ പേരില്‍ ആരോപണം നേരിടുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദ്വു തീവ്രവാദത്തിന്റെ വക്താവാണ് താന്‍ എന്ന് പരസ്യമായി പറയുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിട്ടില്ല. അതേ സമയം തന്നെ അദ്ദേഹം വികസനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഈ വിഭാഗീയതയും വികസനവും ഒന്നിച്ച് കൊണ്ടു പോകാന്‍ സാധിക്കുക എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വികസനം എല്ലാവരിലും എത്തിക്കുക എന്നത് ഒരു ബാധ്യതയാവാനുള്ള സാധ്യത കുറവാണ്.

സാമ്പത്തിക പരിഷ്‌കരണത്തിന്റെയും വികസനത്തിന്റെയും വലിയ വര്‍ത്തമാനങ്ങളെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. ഫാസിസ്റ്റുകളുടെയും സ്റ്റാലിന്റെയും സാമ്പത്തിക നയങ്ങളെ അതാത് സമയത്തെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് പിന്തുണച്ചിട്ടുള്ളവരാണ് ഇപ്പോള്‍ ബഹുമാനിതരായിക്കുന്ന പല വ്യാവസായ പ്രമുഖരും. അവരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഒരു പുതിയ പ്രഭാതത്തിന്റെ തുടക്കമായിരിക്കും, അനിവാര്യമായ ഇരുട്ട് അവഗണിക്കാനാവാത്ത വിധത്തില്‍ നമ്മെ മൂടുന്ന ഘട്ടം വരെ.

വ്യക്തിയുടെ അന്തസിനെ കളങ്കപ്പെടുത്തുന്ന ഒരു വികസനവും ശാശ്വതമായിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ‘പരിഷ്‌കാരങ്ങളെയും’ ‘ആധുനികവല്‍ക്കരണത്തെയും’ പിന്‍തുടരുന്ന രാഷ്ടീയക്കാരെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളും വിദഗ്ധരും കാണിക്കുന്ന ആവേശത്തിന് ഒരു ശമനമുണ്ടാവേണ്ടിയിരിക്കുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/xjJ5X2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍