UPDATES

സയന്‍സ്/ടെക്നോളജി

മാനത്തേക്ക് നോക്കൂ; 69 വർഷത്തിനിടയിലെ ഏറ്റവും വലിയ അമ്പിളി മാമനെ കാണാം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സൂപ്പർ മൂൺ വരുന്നു

Avatar

അഴിമുഖം പ്രതിനിധി

ഭൂമിയുടെ ഏറ്റവും അരികിൽ എത്തുന്നതോടെ എഴുപതു വർഷത്തിന് ശേഷം കാണാൻ പറ്റുന്ന ഏറ്റവും വലുപ്പമുള്ള ചന്ദ്രൻ ഇന്ന് ആകാശത്ത്. സാധാരണ കാണാറുള്ള പൂർണ ചന്ദ്രനെക്കാളും 14 ഇരട്ടി വലുപ്പത്തിലും 30 ഇരട്ടി പ്രകാശത്തിലുമാവും സൂപ്പർ മൂൺ എത്തുന്നത്. 1948 ജനുവരിയിലാണ് ഇതിനു മുൻപ് ഇത്രയും വലിപ്പത്തിൽ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

2016ലെ അല്ല ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സൂപ്പർ മൂൺ ആണ് നവംബർ 14ലെ എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. 2034ലെ നവംബർ 25നു മാത്രമേ ഇത്രയും വലിയ രൂപത്തിൽ നമുക്കിനി ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ.

സൂപ്പർ മൂൺ ഒരു അസാധാരണ പ്രതിഭാസമല്ലെങ്കിലും ഇത്തവണ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതിനാലാണ് അത് കണ്ടിരിക്കേണ്ട കാഴ്ചയാവുന്നത്. അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഭൂമിക്ക് ചുറ്റും ചന്ദ്രൻ കറങ്ങുന്നത്. അതിന്റെ ഭൂമിയോട് അടുത്തുള്ള വശത്തെ പെരിജീ എന്നും അകലെയുള്ള വിപരീത ഭാഗത്തെ അപ്പൊജീ എന്നും വിളിക്കുന്നു. ഭ്രമണം ചെയ്തത്  പെരിജീ ഭാഗത്ത് വരുമ്പോൾ തന്നെ ചന്ദ്രനെ വലിപ്പത്തിലാണ് കാണാൻ സാധിക്കുക. ഇത്തവണ അത് പൂർണ ചന്ദ്രൻ കൂടിയാവുന്നതോടെയാണ് ഇരട്ടി വലുപ്പത്തിൽ മനുഷ്യ നേത്രങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെടുന്നത്.

പെരിജീ മൂണ്‍ എന്നാണ് ഇത്തരത്തിലുള്ള ഒരു ചന്ദ്രനെ വിശേഷിപ്പിച്ച് വരുന്നതെങ്കിലും 2011ന്നോട് കൂടെയാണ് സൂപ്പർ മൂൺ എന്ന വാക്ക് ഉപയോഗത്തിൽ വരുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം ഏഴരയോടുകൂടി ചന്ദ്രനെ പൂർണ്ണ വലുപ്പത്തിൽ കാണാൻ സാധിക്കുക. കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ മറവിൽ നിന്ന് നോക്കിയാൽ കൂടുതൽ വലുപ്പം തോന്നിക്കുന്ന മൂൺ ഇല്ല്യൂഷൻ എന്ന പ്രതിഭാസവും നിരീക്ഷകർക്ക് അനുഭവപ്പെടാമെന്ന് നാസ പറയുന്ന. എന്തായാലും നഷ്ടപ്പെടുത്തി കളയരുത് ഈ നവംബർ മാസത്തിലെ ആകാശകാഴ്ച്ചയെ.  

അഴിമുഖം പ്രതിനിധി

ഭൂമിയുടെ ഏറ്റവും അരികിൽ എത്തുന്നതോടെ എഴുപതു വർഷത്തിന് ശേഷം കാണാൻ പറ്റുന്ന ഏറ്റവും വലുപ്പമുള്ള ചന്ദ്രൻ നവംബർ പതിനാലോടു കൂടെ ആകാശത്ത് പ്രത്യക്ഷപ്പെടും. സാധാരണ കാണാറുള്ള പൂർണ ചന്ദ്രനെക്കാളും 14 ഇരട്ടി വലുപ്പത്തിലും 30 ഇരട്ടി പ്രകാശത്തിലുമാവും സൂപ്പർ മൂൺ എത്തുന്നത്. 1948 ജനുവരിയിലാണ് ഇതിനു മുൻപ് ഇത്രയും വലിപ്പത്തിൽ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

2016ലെ അല്ല ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സൂപ്പർ മൂൺ ആണ് നവംബർ 14ലെ എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. 2034ലെ നവംബർ 25നെ ഇത്രയും വലിയ രൂപത്തിൽ നമുക്കിനി ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ.

സൂപ്പർ മൂൺ ഒരു അസാധാരണ പ്രതിഭാസമല്ലെങ്കിലും ഇത്തവണ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതിനാലാണ് അത് കണ്ടിരിക്കേണ്ട കാഴ്ചയാവുന്നത്. അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഭൂമിക്ക് ചുറ്റും ചന്ദ്രൻ കറങ്ങുന്നത്. അതിന്റെ ഭൂമിയോട് അടുത്തുള്ള വശത്തെ പെരിജീ എന്നും അകലെയുള്ള വിപരീത ഭാഗത്തെ അപ്പൊജീ എന്നും വിളിക്കുന്നു. ഭ്രമണം ചെയ്തത്  പെരിജീ ഭാഗത്ത് വരുമ്പോൾ തന്നെ ചന്ദ്രനെ വലിപ്പത്തിലാണ് കാണാൻ സാധിക്കുക. ഇത്തവണ അത് പൂർണ ചന്ദ്രൻ കൂടിയാവുന്നതോടെയാണ് ഇരട്ടി വലുപ്പത്തിൽ മനുഷ്യ നേത്രങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെടുന്നത്.

പെരിജീ ചന്ദ്രൻ എന്നാണ് ഇത്തരത്തിലുള്ള ഒരു ചന്ദ്രനെ വിശേഷിപ്പിച്ച് വരുന്നതെങ്കിലും 2011ന്നോട് കൂടെയാണ് സൂപ്പർ മൂൺ എന്ന വാക്ക് ഉപയോഗത്തിൽ വരുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം ഏഴരയോട് കൂടെയാണ് ചന്ദ്രനെ പൂർണ്ണ വലുപ്പത്തിൽ കാണാൻ സാധിക്കുക. കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ മറവിൽ നിന്ന് നോക്കിയാൽ കൂടുതൽ വലുപ്പം തോന്നിക്കുന്ന മൂൺ ഇല്ല്യൂഷൻ എന്ന പ്രതിഭാസവും നിരീക്ഷകർക്ക് അനുഭവപ്പെടാമെന്ന് നാസ പറയുന്ന. എന്തായാലും നഷ്ടപ്പെടുത്തി കളയരുത് ഈ നവംബർ മാസത്തിലെ ആകാശകാഴ്ച്ചയെ. 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍