UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: റെഡ് ബാറണിന്റെ ആദ്യ ‘കൊല’യും ഡി എം കെയും

Avatar

1916 സെപ്തംബര്‍ 17
റെഡ് ബാറണിന്റെ ആദ്യ ‘കൊല’

ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച യുദ്ധവൈമാനികന്‍ റെഡ് ബാറണ്‍ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ മാന്‍ഫ്രെഡ് വാന്‍ റിച്‌തോഫണ്‍ തന്റെ ആദ്യത്തെ ഇരയെ വീഴ്ത്തിയത് 1916 സെപ്തംബര്‍ 17 നായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലായിരുന്നു റെഡ് ബാറണ്‍ ആദ്യമായി ഒരു ശത്രുവിമാനം തകര്‍ത്തത്. ജര്‍മ്മന്‍ കരസേനയില്‍ സേവമനുഷ്ഠിച്ചതിനു ശേഷം 1915 ലാണ് ജര്‍മ്മനിയുടെ വ്യോമസേനയായ ഇംപീരിയല്‍ എയര്‍ സര്‍വിസിലേക്ക് റിച്‌തോഫണ്‍ വരുന്നത്. 1916 സെപ്തംബര്‍ 17 ന് ആദ്യമായി ആല്‍ബട്രൂസ് ബൈപ്ലൈന്‍ എന്ന യുദ്ധവിമാനവും പറപ്പിച്ചു ശത്രുക്കളെ തേടിയിറങ്ങിയ റിച്‌തോഫണിന്റെ മുന്നില്‍ ഒരു ബ്രിട്ടീഷ് വിമാനം എത്തുകയും അദ്ദേഹം ആ വിമാനം തകര്‍ക്കുകയുമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ ആകാശപോരാട്ടത്തിന്റെ തുടക്കസമയമായിരുന്നു ഇത്. 

ഫോക്കര്‍ ട്രൈപ്ലൈനുമായാണ് റിച്‌തോഫണ്‍ ആദ്യമായി വേട്ടയ്ക്കിറങ്ങുന്നത്. പശ്ചാത്യ മുന്നണിയുടെ ആകാശയുദ്ധത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത വൈമാനികനായിരുന്നു റിച്‌തോഫണ്‍. തന്റെ പഴയ ലാവണമായ കാലാള്‍പ്പടയുടെ നിറമായ ചുവപ്പായിരുന്നു തന്റെ വിമാനത്തിനും റിച്ച്‌തോഫണ്‍ നല്‍കിയിരുന്നത്. അതിലൂടെയാണ് റഡ് ബാറണ്‍ എന്ന അപരനാമത്തിന് അദ്ദേഹം അര്‍ഹനായത്.

1921 ഏപ്രില്‍ 21 സോമേ നദിയുടെ മുകളില്‍ വച്ച് റിച്‌തോഫണിന്റെ വിമാനം ശത്രുക്കള്‍ വീഴ്ത്തി. 80 ഓളം ശത്രുവിമാനങ്ങളെ വകവരുത്തിയ റിച്‌തോഫണ്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം.

1949 സെപ്തംബര്‍ 17 
ദ്രാവിഡ മുന്നറ്റ കഴകം രൂപീകൃതമാകുന്നു

തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിക്കുന്നത് 1949 സെപ്തംബര്‍ 17 നായിരുന്നു. സി എന്‍ അണ്ണാദുരൈ ആണ് ഡിഎംകെയുടെ സ്ഥാപകന്‍.

ഡോ.പി ടി. രാജന്‍,ഡോ. സി നടേശ മുതലിയാര്‍, പി ത്യാഗരാജ ചെട്ടി എന്നിവര്‍ ചേര്‍ന്ന് 1916 ല്‍ സ്ഥാപിച്ച സൗത്ത് ഇന്‍ഡ്യന്‍ ലിബറല്‍ ഫെഡറേഷന്‍ (ജസ്റ്റീസ് പാര്‍ട്ടി)യില്‍ നിന്ന് വേര്‍പ്പെട്ട് 1944 ആഗസ്തില്‍ ഇ വി രാമസ്വാമി നായ്ക്കര്‍ ദ്രാവിഡ കഴകം എന്ന പേരില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചു. ദ്രാവിഡ സ്വത്വം സംരക്ഷിക്കാനായി രൂപം കൊണ്ട ഈ പ്രസ്ഥാനം പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അണ്ണാദുരൈയുടെ നേതൃത്വത്തില്‍ രൂപം മാറുകയായിരുന്നു. ഡിഎംകെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തീര്‍ന്നതോടെ ആ പാര്‍ട്ടിയിലേക്ക് ആകൃഷ്ടനായി എത്തിയ പ്രശസ്തനായിരുന്നു എംജിആര്‍. താമസിയാതെ എംജിആര്‍ ഡിഎംകെയുടെ പ്രമുഖനായ നേതാവായി.
1960 കളിലാണ് എം കരുണാനിധി പാര്‍ട്ടിയുടെ നേതാവാകുന്നത്.

1971 ല്‍ കരുണാനിധി രണ്ടാംവട്ടവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹവും എംജിആറും തമ്മിലുള്ള അകല്‍ച്ച ആരംഭിച്ചു. ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) എന്ന പേരില്‍ എംജിആര്‍ സ്വന്തമായി ഒരു രാഷ്ട്രീയകക്ഷി ആരംഭിച്ചു. 1987 ല്‍ എംജിആര്‍ മരണപ്പെടുന്നതോടെ എ ഐ എ ഡി എം കെ പിളര്‍ന്നു. ഈ അവസരം മുതലാക്കി 1989 ല്‍ ഡിഎംകെ വീണ്ടും അധികാരത്തില്‍ വന്നു. 1991 ല്‍ കരുണാനിധിക്ക് അധികാരം വിടേണ്ടി വരികയും തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത സ്ഥാനമേല്‍ക്കുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍