UPDATES

സയന്‍സ്/ടെക്നോളജി

പുതിയ റെഡ് മി പ്രോ 2 മോഡലുമായി സയോമി

പിന്‍ ഭാഗത്ത് തന്നെ രണ്ട് ക്യാമറകള്‍ എന്ന പ്രത്യേകത ഈ ഫോണിനുണ്ട്. 12 മെഗാപിക്‌സല്‍ സെന്‍സറുകളായിരിക്കും ഉണ്ടാവുക. ഹീലിയോ പി 25 പ്രൊസസറാണ് ഈ സ്മാര്‍ട്്ഫോണിനുള്ളത്.

എംഐ 6 മോഡല്‍ ഫോണുകള്‍ വിപണിയിലെത്താന്‍ ഒരു മാസം കൂടി എടുക്കും. അതേസമയം റെഡ് മി പ്രോ 2 ഈ മാസം തന്നെ വിപണിയിലെത്തിക്കാനാണ് സയോമി ലക്ഷ്യമിടുന്നത്. പിന്‍ ഭാഗത്ത് തന്നെ രണ്ട് ക്യാമറകള്‍ എന്ന പ്രത്യേകത ഈ ഫോണിനുണ്ട്്്. 12 മെഗാപിക്‌സല്‍ സെന്‍സറുകളായിരിക്കും ഉണ്ടാവുക. സ്്‌നാപ് ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന് പകരം ഹീലിയോ പി 25 പ്രൊസസറാണ് ഈ സ്മാര്‍ട്്‌ഫോണിനുള്ളത്്. റെഡ് മി പ്രോ മോഡലിന്റെ തുടര്‍ച്ചയായാണ് പ്രോ 2 എത്തുന്നത്.

ഫുള്‍ എച്ച്ഡി ആയ 5.5 ആയ ഡിസ്‌പ്ലേ ആണ് റെഡ്മി പ്രോ 2വിനുള്ളത്. നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതും ആറ് ജിബി റാമും 128 ജിബി ഇന്‌റേണല്‍ മെമ്മറിയുള്ളതുമായ മോഡലുകള്‍ രണ്ട് നിറങ്ങളില്‍ പൂറത്തിറക്കിയേക്കുമെന്ന സൂചനയുണ്ട്്്. കഴിഞ്ഞ വര്‍ഷം തന്നെ പുതിയ റെഡ്മി പ്രോ മോഡലുകള്‍ സംബന്ധിച്ച് സയോമി പ്രഖ്യാപിച്ചിരുന്നു. എംഐ 6ന് മുമ്പ് റെഡ്മി പ്രോ 2 വിപണിയിലെത്തിക്കുന്ന കാര്യം ജിസ് ചൈന മൊബൈല്‍ ഫോണ്‍ റിവ്യൂകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക സൈറ്റാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍