UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി 400 മരണം

അഴിമുഖം പ്രതിനിധി

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നാനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ദുരന്തം. നാല് അഭയാര്‍ത്ഥി ബോട്ടുകളാണ് തകര്‍ന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.

സൊമാലിയ, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി ഇറ്റാലിയന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 29 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത് എന്നാണ് ആദ്യ റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍