UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വ്യായാമം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ അര മണിക്കൂറെങ്കിലും മിതമായി വ്യായാമം ചെയ്യണം

സഹന ബിജു

സഹന ബിജു

ആരോഗ്യകരമായ ജീവിത രീതി എന്നത് ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമവും ഉള്‍പ്പെട്ടതാണ്. അനാരോഗ്യകരമായ ജീവിതരീതി പൊണ്ണത്തടിയിലേക്കും രോഗാവസ്ഥയിലേക്കും നയിക്കും. ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ അര മണിക്കൂറെങ്കിലും മിതമായി വ്യായാമം ചെയ്യണം എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അര മണിക്കൂര്‍ നടത്തം തന്നെ ധാരാളം. ആഴ്ചയില്‍ ഏഴു ദിവസവും വ്യായാമം ചെയ്താല്‍ അത്രയും നല്ലത്. സാവധാനം തുടങ്ങി 30 മുതല്‍ 60 മിനുട്ട് വരെ നീളുന്ന ലളിതമായത് മുതല്‍ കഠിന വ്യായാമം വരെ ആകാം.

പതിവായി വ്യായാമം ചെയ്താലുള്ള ഗുണങ്ങള്‍ 

*പതിവായ വ്യായാമം നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും 
*ആത്മാഭിമാനം (Self esteem) കൂട്ടും 
*സ്‌ട്രെസ്, ഉത്കണ്ഠ ഇവ കുറയ്ക്കും 
*മാനസികാരോഗ്യം മെച്ചപ്പെടുത്തും 
*ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും 
*കൊഴുപ്പ് കുറയ്ക്കും

പ്രായമായെന്ന് കരുതി വ്യായാമം ചെയ്യാന്‍ മടിക്കേണ്ട 70 മുതല്‍ 90 വയസ് വരെ ഉള്ളവര്‍ക്ക് വ്യായാമം ആകാം. ഇത് ആരോഗ്യം മെച്ചപ്പെടുത്തും. പതിവായ വ്യായാമം പ്രായമാകുമ്പോഴുണ്ടാകുന്ന രോഗങ്ങളെ തടയും. പേശീബലം കൂടും. മുതിര്‍ന്നവരില്‍ വീഴ്ചയ്ക്കുള്ള സാധ്യതയെ കുറയ്ക്കും. ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം ഇവയെ തടയാന്‍ സഹായിക്കും. നടത്തം, നീന്തല്‍, സൈക്ലിങ്, വാട്ടര്‍ ഏറോബിക്സ്, യോഗ തുടങ്ങി ഏതു തരത്തിലുള്ള വ്യായാമവും ഈ പ്രായക്കാര്‍ക്ക് ഗുണകരമാണ്.

കുട്ടികള്‍ക്കും വ്യായാമം ആവശ്യമാണ്. വീടിന് പുറത്തെ അന്തരീക്ഷത്തില്‍ കളിക്കുന്നത് തന്നെ അവര്‍ക്ക് ധാരാളമാണ്. കായിക വിനോദങ്ങളും കുട്ടികള്‍ക്ക് മികച്ചതാണ്. എന്നാല്‍ അമിതമാകാതെ ശ്രദ്ധിക്കണം എന്ന് മാത്രം.

40 വയസിനു മുകളിലുള്ള പുരുഷന്മാരും 50 കഴിഞ്ഞ സ്ത്രീകളും- ഹൃദ്രോഗം, ശ്വാസകോശ രോഗം, ആസ്ത്മ, സന്ധിവാതം ഇവ ഉള്ളവര്‍. പൊണ്ണത്തടി എന്ന രോഗാവസ്ഥ ഉള്ളവര്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍, പ്രമേഹ രോഗികള്‍, ഹൃദ്രോഗ സാധ്യത ഉള്ളവര്‍. ഇത്തരക്കാര്‍ കഠിന വ്യായാമം ചെയ്തു തുടങ്ങും മുന്‍പ് തീര്‍ച്ചയായും ഒരു ഡോക്ടറുടെ അഭിപ്രായം ആരായണം.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍