UPDATES

എഡിറ്റര്‍

ചോദിച്ചത് വിവാഹ വാർഷിക സമ്മാനം ലഭിച്ചത് ഡിവോഴ്സ്

തങ്ങളുടെ ആദ്യ വിവാഹ വാർഷികത്തിന് സമ്മാനം ചോദിച്ചപ്പോൾ ലഭിച്ചത് ഡിവോഴ്സ് ആയിരുന്നെന്നു പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും തഹറീക്-ഇ- ഇൻസാഫിന്റെ ചെയർമാനുമായ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹാം പറഞ്ഞു. ഒരു വാർത്താ മാധ്യമത്തോട് സംസാരിക്കവെ ആണ് അവർ തൻറെ അനുഭവം പങ്കു വെച്ചത്.

ഇങ്ങനെ ഒരു പ്രവർത്തി ഇമ്രാൻ ഖാൻ പാകിസ്താനോട് ചെയ്യാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം എന്ന് രെഹാം പറഞ്ഞു. ടി വി ജേര്‍ണലിസ്റ്റായ രെഹാമുമായുള്ള ബന്ധം വെറും പത്തുമാസം മാത്രമേ നിലനിന്നുള്ളു. പരസ്പര സമ്മതത്തോടു കൂടെയാണ് ഇരുവരും വേർപിരിഞ്ഞത്. രാജ്യത്തെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള പുരുഷനെ വിവാഹം ചെയ്തിട്ടും താൻ ഒരുപാടു പഴി കേൾക്കേണ്ടി വന്നെന്ന് രെഹാം പറഞ്ഞു.

ജെമിമ ഗോൾഡ്‌സ്മിത് ആയിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. 2004ൽ അദ്ദേഹം ജെമിമയുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. 

കൂടുതൽ വായിക്കാൻ:https://goo.gl/tykbwb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍