UPDATES

ആഭ്യന്തരമന്ത്രിയുടെ ബന്ധുവിനും രക്ഷയില്ല; അക്രമികൾ വെടിവെച്ച് കൊന്നു

അഴിമുഖം പ്രതിനിധി

രാജ്യത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ബന്ധുവിനും രക്ഷയില്ല. പെട്രോള്‍ പമ്പ് ഉടമ കൂടിയായ അരവിന്ദ് സിംഗാണ് ഇന്ന് വെടിയേറ്റ് മരിച്ചത്. ലക്‌നൗവിലാണ് സംഭവം. ഭാര്യയെ വിമാനത്താവളത്തില്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം. മൂന്ന് ബൈക്കുകളിലെത്തിയ യുവാക്കള്‍ അരവിന്ദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ അദ്ദേഹം അവിടെ വച്ച് തന്നെ മരിച്ചു.

സംഭവം കണ്ട തൊട്ടടുത്ത പാടത്തുണ്ടായിരുന്ന സത്രീകള്‍ ബഹളം വക്കുകയും ഓടിക്കൂടുകയും ചെയ്തപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍