UPDATES

സയന്‍സ്/ടെക്നോളജി

റിലൈന്‍സ് ജിയോ സ്പീഡ് ജനുവരിയില്‍ ഇരട്ടിയായതായി ട്രായ്

17.42 എംബിപിഎസ് വേഗതയില്‍ എത്തിയതായാണ് ട്രായുടെ കണക്ക്. ഡിസംബര്‍ അവസാനം 8.34 എംബിപിഎസ് സ്പീഡാണ് ജിയോയ്ക്ക് കിട്ടിയിരുന്നത്.

റിലൈന്‍സ് ജിയോയുടെ സ്പീഡ് ജനുവരിയില്‍ ഇരട്ടിയായതായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). 17.42 എംബിപിഎസ് വേഗതയില്‍ എത്തിയതായാണ് ട്രായുടെ കണക്ക്. ഡിസംബര്‍ അവസാനം 8.34 എംബിപിഎസ് സ്പീഡാണ് ജിയോയ്ക്ക് കിട്ടിയിരുന്നത്. നിലവിലെ സ്പീഡില്‍ ഉപഭോക്താവിന് ഒരു സിനിമ മൂന്ന് മിനുട്ടില്‍ കുറഞ്ഞ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം.

ഐഡിയയാണ് ഇന്റര്‍നെറ്റ് സ്പീഡില്‍ രണ്ടാമത്. ഡിസംബര്‍ അവസാനം 6.6 എംബിപിഎസ് കിട്ടിക്കൊണ്ടിരുന്നത് ജനുവരിയില്‍ 8.53 എംബിപിഎസായി. അതേസമയം എയര്‍ടെല്‍, വൊഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വേഗത ഡിസംബറിലേതിനേക്കാള്‍ ജനുവരിയില്‍ കുറയുകയാണ് ചെയ്തത്. ഡിസംബര്‍ അവസാനം 8.42 എംബിപിഎസ് ആയിരുന്ന എയര്‍ടെല്‍ സ്പീഡ് ജനുവരിയില്‍ 8.15 എംബിപിഎസായി കുറഞ്ഞു. വൊഡാഫോണിന്റേത് 6.8ല്‍ നിന്ന് 6.13 ആയും ബിഎസ്എന്‍എല്ലിന്റേത് 3.16ല്‍ നിന്ന് 2.89 ആയും കുറഞ്ഞു. മൈ സ്പീഡ് ആപ്പിന്റെ സഹായത്തോടെയാണ് ട്രായ് കണക്ഷന്‍ സ്പീഡ് കണക്കാക്കുന്നത്. 170 ദിവസത്തിനുള്ളില്‍ ജിയോ 10 കോടി ഉപഭോക്താക്കളെ നേടിയതായും 100 ജിബി ഡാറ്റ വരെ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നതായും റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍