UPDATES

മോദിക്കു വീണ്ടും ഒബാമയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നടക്കുന്ന മതഅസഹിഷ്ണുത രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ പോലും ഞെട്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബാരക് ഒബാമ ആവര്‍ത്തിച്ചു. നേരത്തെ ഇന്ത്യ സന്ദര്‍ശനവേളയില്‍ നടത്തിയ മതസഹിഷ്ണുത സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശങ്ങളില്‍ മോദി സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ഇന്ത്യയില്‍ നടക്കുന്ന മത അസഹിഷ്ണുതയെക്കുറിച്ച് വീണ്ടും ഒബാമ പരമാര്‍ശം നടത്തിയത്. ന്യൂഡല്‍ഹിയില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ മതസ്വാതന്ത്ര്യം പ്രോത്സാഹിക്കപ്പെട്ടാലെ ഇന്ത്യയ്ക്കു മുന്നേറാനാകൂ എന്നു പറഞ്ഞിരുന്നു. ഇത് ഭരണകക്ഷിയായ ബിജെപിയെ ലക്ഷ്യംവച്ചാണെന്ന പ്രചാരണം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞതിന്റെ പിറ്റേന്നാണ് ഒബാമയുടെ അഭിപ്രായം പുറത്തുവരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍