UPDATES

ഓഫ് ബീറ്റ്

ചരിത്രത്തില്‍ ഇന്ന്- റംബ്രന്‍ഡ്

Avatar

ടീം അഴിമുഖം

1606 ജൂലൈ 15നു ലൈഡനിലാണ് യൂറോപ്യന്‍ ചിത്രകാരന്മാരില്‍ പ്രമുഖനെന്ന് കരുതപ്പെടുന്ന ഡച്ച് പെയിന്‍റര്‍ റംബ്രന്‍ഡ് വാന്‍ റിന്‍ ജനിച്ചത്. ഏകദേശം 600 ഓളം ചിത്രങ്ങള്‍ വരച്ച റംബ്രന്‍ഡ് ചിത്രകലയുടെ ലോകത്ത് പ്രമുഖ സ്ഥാനം നേടി.1630കളില്‍ അന്ന് ലോകത്ത് അറിയപ്പെടുന്ന മികച്ച പോര്‍ട്രയിട് വരക്കാരനായി റംബ്രന്‍ഡ് മാറി. ഈ കാലഘട്ടത്തില്‍  അനാട്ടമി ലെസ്സന്‍സ് ഓഫ് ഡോക്ടര്‍ നിക്കോളസ് തുള്‍പ് ആന്‍ഡ് സാക്‍റിഫൈസ് ഓഫ് ഐസക് എന്ന ഗ്രൂപ്പ് പോര്‍ട്രയിറ്റുമായി റംബ്രന്‍ഡ് രംഗത്തെത്തി. ഡാനെയേകുറിച്ചുള്ള ഇദ്ദേഹത്തിന്റെ മിത്തിക്കല്‍ ചിത്രീകരണം മാസ്റ്റര്‍ പീസായി കരുതപ്പെടുന്നു. യൂറോപ്പ് സാമ്പത്തിക തകര്‍ച്ച നേരിട്ട 1650കളുടെ ക്ലേശഭരിതമായ കാലഘട്ടത്തില്‍ അരിസ്റ്റോട്ടില്‍ കണ്ടംപ്ലേറ്റിംഗ് ദി ബസ്റ്റ് ഓഫ് ഹോമര്‍ ആന്‍ഡ് ബാല്‍ഷേബ എന്ന ചിത്രം റംബ്രന്‍ഡിന്‍റേതായി പുറത്തു വന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍