ഇന്ത്യ ഒരിക്കലും കിപ്ലിംഗിനെ വിട്ടില്ല. കിപ്ലിംഗിലെ എഴുത്താകരനെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്. ഇന്ത്യയുടെ രൂചികളും മണങ്ങളും എല്ലായ്പ്പോഴും റുഡ്യാഡ് കിപ്ലിംഗിനൊപ്പം ഉണ്ടായിരുന്നു.
“Rudyard Kipling, son of Lockwood Kipling, first dean of Sir JJ School of Art, was born here on December 30, 1865.” മുംബൈയിലെ പച്ച പെയിന്റ് അടിച്ച മരത്തടികൊണ്ടുള്ള ബംഗ്ലാവിന് പുറത്ത് ഇങ്ങനെ എഴുതി വച്ചിരിക്കുന്നു. ജെജ സ്കൂള്‍ ഓഫ് ആര്‍ട്സ് ഡീനിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇത്. റുഡ്യാഡിന്റെ പിതാവ് ജോണ്‍ ലോക് വുഡ് കിപ്ലിംഗാണ് ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ആദ്യ ഡീന്‍. വിഖ്യാത എഴുത്തുകാരന് റുഡ്യാഡ് കിപ്ലിംഗ് ജനിച്ചത് ഇവിടെയാണ്. കിപ്ലിംഗിന്റെ കുടുംബം താമസിച്ചിരുന്നത് ഇവിടെയാണ്. കിപ്ലിംഗിന്റെ മുംബൈ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
കിപ്ലിംഗ് ജനിച്ച വീട് തകര്‍ന്നു പോയിരുന്നു. കിപ്ലിംഗ് ഇംഗ്ലണ്ടിലേയ്ക്ക് പോയി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് 1882ല്‍ കിപ്ലിംഗ് ഹൗസ് എന്ന പേരില്‍ പഴയ ബംഗ്ലാവിന്റെ വീടിന്റെ മാതൃകയിലൊന്ന് ഉണ്ടാക്കിയത്. കുറച്ച് കാലം മാത്രമേ കിപ്ലിംഗ് മുംബൈയില്‍ താമസിച്ചിട്ടുള്ളൂ. ആറാം വയസില്‍ തന്നെ റുഡ്യാഡ് കിപ്ലിംഗിനെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് 17ാം വയസില്‍ റുഡ്യാഡ് കിംപ്ലിംഗ് തന്റെ ജന്മനഗരത്തിലേയ്ക്ക് തിരിച്ചെത്തി. ലാഹോറില്‍ സിവില്‍ ആന്‍ഡ് മിലിട്ടറി ഗസറ്റില്‍ ഉദ്യോഗസ്ഥനാകാന്‍ പോകുന്നതിന് മുമ്പ് കുറച്ച് ദിവസം മാത്രം കിപ്ലിംഗ് ഇവിടെ കഴിഞ്ഞു.

മുംബൈയിലെ കിപ്ലിംഗ് ഹൌസ്
ഷിംലയില്‍ ഒരു പത്ര റിപ്പോര്‍ട്ടറായും കിപ്ലിംഗ് പ്രവര്‍ത്തിച്ചിരുന്നു. എല്ലാ കഥകളും തുടങ്ങാന്‍ പറ്റിയ സ്ഥമെന്നാണ് റുഡ്യാഡ് കിപ്ലിംഗ് ഷിംലയെക്കുറിച്ച് പറഞ്ഞത്. കിം എന്ന നോവലിന്റെ പശ്ചാത്തലം ഷിംലയാണ്. ജവഹര്‍ലാല്‍ നെഹ്രു അടക്കമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നോവലുകളിലൊന്നായിരുന്നു കിം. ഷിംല ഒരുപാട് കഥകള്‍ കിപ്ലിംഗ് സമ്മാനി്ച്ചു. ചിലത് ദുരന്തകഥകളായിരുന്നു. ഭരണാധികാരികളായ ബ്രിട്ടീഷുകാരും ഭരണത്തിന് വിധേയരായിരുന്ന ഇന്ത്യക്കാരും തമ്മിലുള്ള ഒട്ടും സുഖകരമല്ലാതിരുന്ന ബന്ധം കിപ്ലിംഗിന്റെ രചനകളില്‍ പ്രതിഫലിച്ചിരുന്നു.
ആഗോളതലത്തില്‍ വലിയ പ്രശസ്തി നേടിയ ജംഗിള്‍ ബുക്കിന് പ്രചോദനമായത് മദ്ധ്യപ്രദേശിലെ സിയോണി എന്ന പ്രദേശമായിരുന്നു. അരുവികളും കുന്നുകളും പാറക്കെട്ടുകളും മുളങ്കാടുകളും നിറഞ്ഞ പ്രദേശം. 1894ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് തരംഗമായി മാറി. കാട്ട് മൃഗങ്ങള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടിയായ മൗഗ്ലി വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രമായി. യഥാര്‍ത്ഥത്തില്‍ കിംപ്ലിംഗ് ഒരിക്കല്‍ പോലും സിയോണിയില്‍ വന്നിട്ടുണ്ടായിരുന്നില്ല. 1889ല്‍ കിപ്ലിംഗ് ഇംഗ്ലണ്ടിലേയ്ക്ക് പോയിരുന്നു. അമേരിക്കയിലെ വെര്‍മോണ്ടില്‍ താമസിക്കുമ്പോഴാണ് കിപ്ലിംഗ് ജംഗിള്‍ ബുക്ക് എഴുതിയത്. സിയോണിയിലെ വനപ്രദേശത്തെ കുറിച്ച് കേട്ട കാര്യങ്ങളില്‍ നിന്നാണ് ജംഗിള്‍ബുക്ക് പിറവിയെടുക്കുന്നത്. സ്റ്റേണ്ഡേല് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന് എഴുതിയ സിയോണി ഓര് ക്യാമ്പ് ലൈഫ് ഓണ്‍ സത്പുര റേഞ്ച് (1877) എന്ന പുസ്തകത്തില്‍ നിന്നാണ് കിപ്ലിംഗിന് സിയോണി കാടുകളുടെ ചിത്രം കിട്ടിയത്. 1857 മുതല്‍ 1864 വരെ സ്റ്റേണ്ഡേല് ഇവിടെയുണ്ടായിരുന്നു.

മദ്ധ്യപ്രദേശിലെ സിയോണി
1892ല്‍ കരോളിന് ബാലസ്റ്റീറിനെ കിപ്ലിംഗ് വിവാഗം കഴിച്ചു. വെര്‍മോണ്ടിലെ അവരുടെ വീടിന്റെ പേര്്് നൗലാഖ (ഹിന്ദിയില്‍ അമൂല്യ രത്നം) എന്നായിരുന്നു. 1907ല്‍ റുഡ്യാഡ് കിപ്ലിംഗിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. 1930ല്‍ കിപ്ലിംഗ് അവസാനമായി തന്റെ ജന്മനഗരമായ ബോംബെയിലെത്തി. 1936 ജനുവരിയില്‍ ലണ്ടനിലെ ഒരു ആശുപത്രിയില്‍ റുഡ്യാഡ് കിപ്ലിംഗ്ല് അന്തരിച്ചു. കിംപ്ലിംഗ് ഇന്ത്യ വിട്ടെങ്കിലും ഇന്ത്യ ഒരിക്കലും കിപ്ലിംഗിനെ വിട്ടില്ല. കിപ്ലിംഗിലെ എഴുത്താകരനെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്. ഇന്ത്യയുടെ രൂചികളും മണങ്ങളും എല്ലായ്പ്പോഴും റുഡ്യാഡ് കിപ്ലിംഗിനൊപ്പം ഉണ്ടായിരുന്നു.
വായനയ്ക്ക്: https://goo.gl/HShpEc