UPDATES

എഡിറ്റര്‍

വന്നു-കണ്ടു-ഷെയർ ചെയ്തു; ചിനുവ അച്ചിബെ ‘വീണ്ടും’ മരിച്ചു

Avatar

മരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും മരിക്കാനും അനുശോചനങ്ങൾ ഏറ്റു വാങ്ങാനുമുള്ള ഭാഗ്യമോ ദൌർഭാഗ്യമോ നേരിടേണ്ടി വന്നു ഐതിഹാസിക ആഫ്രിക്കൻ എഴുത്തുകാരൻ ചിനുവ അച്ചിബെയ്ക്ക്. ന്യൂ യോർക്ക് ടൈംസ് 2013-ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതായിരുന്നു തുടക്കം. പിന്നെ ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചു.

യു എസ് ദേശീയ സുരക്ഷാ ഉപദേശക സൂസൻ റൈസ് ട്വിറ്ററിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു: “ഇന്ന് നൈജീരിയക്ക് വിഷാദത്തിന്റെ ദിനമാണ്. ചിനുവ അച്ചിബെയെ അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിൽ സംസ്കരിച്ചു. തന്റെ ഭൂഖണ്ഡത്തെ, പ്രത്യേകിച്ച് നൈജീരിയയെ- ലോകസമക്ഷം കൊണ്ടു വന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികൾ എന്നെയും എന്റെ തലമുറയേയും ഏറെ സ്വാധീനിച്ചവയാണ്.” ആരൊക്കെയോ തെറ്റു ചൂണ്ടിക്കാട്ടിയതോടെ ആ പോസ്റ്റ് സൂസൻ ഡിലീറ്റ് ചെയ്തുവെങ്കിലും സോഷ്യൽ മീഡിയയിലെ അനുശോചന കൊടുങ്കാറ്റ് ഒടുങ്ങിയില്ല. “സാഹിത്യ ലോകത്തിനു കനത്ത നഷ്ടം” തുടങ്ങിയ ലേബലുകളോടെ ഷെയറുകൾ പടർന്നു കൊണ്ടേയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ കുറിപ്പിലുണ്ടായിരുന്ന തീയതി പോലും പരിശോധിക്കാതെയായിരുന്നു ഈ “വന്നു-കണ്ടു-ഷെയർ ചെയ്തു” തരംഗം അരങ്ങേറിയത്. സർവം ശിഥിലമാകുന്നതിനോടൊപ്പം ഓർമ്മകളും ശിഥിലമാകുന്ന കാലം ചിനുവ മുൻ കൂട്ടി കണ്ടു കാണുമോ ആവോ. കൂടുതല്‍ വായിക്കൂ…

http://www.firstpost.com/politics/remourning-chinua-achebe-age-social-media-2168395.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍