UPDATES

യഥാര്‍ത്ഥ മാലിന്യം നമ്മുടെ മനസുകളില്‍: രാഷ്ട്രപതി

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ യഥാര്‍ത്ഥ മാലിന്യം തെരുവുകളില്‍ അല്ലെന്നും നമ്മുടെ മനസുകളിലും നമ്മുടെ സമൂഹത്തെ അവരെന്നും നമ്മളെന്നും വിഭജിക്കുന്ന കാഴ്ചപ്പാടുകളെ ഉപേക്ഷിക്കുന്നതിനുള്ള വൈമനസ്യത്തിലും ആണെന്നും രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു. മനസുകളെ വിഭജന ചിന്താമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാജ്യമായിട്ടാണ് ഗാന്ധിജി ഇന്ത്യയെ വിഭാവനം ചെയ്തിരുന്നത്. ആ ഇന്ത്യയില്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും സമത്വത്തില്‍ വസിക്കണമെന്നും തുല്യ അവസരങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഓരോ ദിവസവും നമുക്കു ചുറ്റും ഇതുവരെയുണ്ടായിട്ടില്ലാത്ത അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. അന്ധകാരവും ഭയവും അവിശ്വാസവും ആണ് ഈ അക്രമങ്ങളുടെ ഹൃദയത്തിലുള്ളത്. ഈ അക്രമങ്ങളെ നേരിടാന്‍ നമ്മള്‍ പുതിയ രീതികള്‍ കണ്ടെത്തുമ്പോള്‍ തന്നെ അഹിംസയുടേയും സംവാദത്തിന്റേയും യുക്തിയുടേയും ശക്തിയെ നമ്മള്‍ മറക്കരുതെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ പൊതു ചര്‍ച്ചകളില്‍ നിന്നും ശാരീരികവും വാക്കുകള്‍ കൊണ്ടുള്ളതും അടക്കമുള്ള എല്ലാ തരം അക്രമങ്ങളും ഒഴിവാക്കണം. ഒരു അക്രമ രഹിത സമൂഹത്തിന് മാത്രമേ സമൂഹത്തിലെ എല്ലാ വിഭാഗം ജനതയുടേയും പങ്കാളിത്തം ഉറപ്പ് വരുത്താനാകൂവെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍