UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍: സെന്‍കുമാര്‍

ടിപി, ഷുക്കൂര്‍, കതിരൂര്‍ മനോജ് വധം കേസുകളിലെ സിപിഎമിന്റെ വിദ്വേഷം തിരിച്ചടിയായി

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലെന്ന് സെന്‍കുമാര്‍. സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ പ്രതികാരനടപടിയാണ് തന്നെ മാറ്റിയതെന്നും ടിപി വധക്കേസ്, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ കേസുകളില്‍ നടത്തിയ അന്വേഷണം സിപിഎമിന്റെ വിദ്വേഷത്തിനിടയാക്കിയെന്നും സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ നല്‍കിയ അപ്പീലില്‍ ആരോപിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ പങ്ക് അന്വേഷിച്ചതാണ് തിരിച്ചടിയായത്. തന്നെ മാറ്റിയതിന് ശേഷം കണ്ണൂരില്‍ ഒന്‍പത് കൊലപാതകങ്ങള്‍ നടന്നു. സംസ്ഥാനത്തെ പോലീസിന്റെ അവസ്ഥ ദയനീയമാണെന്നും. ഇതിനുള്ള തെളിവാണ് തന്നെ ഒരു വര്‍ഷമാകുന്നതിന് മുമ്പേ സ്ഥലം മാറ്റിയതെന്നും സെന്‍ കുമാര്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍