UPDATES

രഞ്ജി ട്രോഫി: ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 401 റണ്‍സിനെ പിന്തുടര്‍ന്ന ഹൈദരാബാദ് എട്ടുവിക്കറ്റിന് 207 റണ്‍സ് എന്ന നിലയിലാണ്. ആറു വിക്കറ്റ് വീഴ്ത്തിയ മോനിഷ് കാരപറമ്പിലാണ് ഹൈദരാബാദിനെ തകര്‍ത്തത്. രണ്ട് വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കേ അവരുടെ ഏക പ്രതീക്ഷ മധ്യ നിര ബാറ്റ്‌സ്മാനായ ബി അനിരുദ്ധിലാണ്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അനിരുദ്ധ് 54 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ട്. കൂട്ടിന് പൂജ്യം റണ്‍സുമായി സി വി മിലിന്ദ് ക്രീസിലുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍