UPDATES

രഞ്ജി ട്രോഫി കേരളത്തിന് വിജയലക്ഷ്യം 317 റണ്‍സ്

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ജയിക്കാന്‍ 317 റണ്‍സ് വേണം. രണ്ടാം ഇന്നിംഗ്‌സില്‍ ജാര്‍ഖണ്ഡ് 262 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ ജാര്‍ഖണ്ഡിന്റെ ലീഡ് കൂടെ ചേര്‍ത്താണ് വിജയലക്ഷ്യം 317 റണ്‍സായത്. അഞ്ച് വിക്കറ്റെടുത്ത മോനിഷാണ് ജാര്‍ഖണ്ഡിനെ 262 റണ്‍സില്‍ ഒതുക്കാന്‍ കേരളത്തെ സഹായിച്ചത്. ഇഷാന്‍ കിഷന്‍ 58 റണ്‍സും സൗരഭ് തിവാരി 46 റണ്‍സും ആനന്ദ് സിംഗ് 43 റണ്‍സും എടുത്തു. കൗശല്‍സിങ് 43 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിന്റെ 202 റണ്‍സിനെ പിന്തുടര്‍ന്ന കേരളം 148 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ താരം വരുണ്‍ ആരോണിന്റെ നേതൃത്വത്തിലെ ബൗളിങ് നിരയെ കേരളം അവസാന ദിനം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. വിജയലക്ഷ്യം പിന്തുടരുന്ന കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എടുത്തിട്ടുണ്ട്. 21 റണ്‍സ് എടുത്ത വിഎ ജഗദീഷ് ആണ് പുറത്തായത്. 37 റണ്‍സുമായി അക്ഷയ് കോഡോത്തും അഞ്ചു റണ്‍സെടുത്ത രോഹന്‍ പ്രേമുമാണ് ക്രീസില്‍. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍