UPDATES

കായികം

രഞ്ജി ട്രോഫിയില്‍ ആന്ധ്രയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് കേരളം

.ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയോടെ 133 റണ്‍സും രണ്ടാം ഇന്നിഗ്‌സില്‍ ടീമിന് വേണ്ടി എട്ട്
 വിക്ക്റ്റ് നേട്ടവും ജലക് സക്‌സേന സ്വന്തമാക്കി.

സീസണിലെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് കേരളം. മത്സരത്തില്‍ ആന്ധ്ര ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഓള്‍റൗണ്ടര്‍ ജലക് സക്‌സേനയാണ് കേരളത്തിന്റെ വിജയ ശില്‍പി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയോടെ 133 റണ്‍സും രണ്ടാം ഇന്നിഗ്‌സില്‍ ടീമിന് വേണ്ടി എട്ട്
വിക്ക്റ്റ് നേട്ടവും ജലക് സക്‌സേന സ്വന്തമാക്കി. സ്‌കോര്‍ കേരളം 328, 43/1, ആന്ധ്ര -454/115

102/8 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടങ്ങിയ ആന്ധ്ര 12 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ജലക് സക്‌സേന 45 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ്
എടുത്തു.  രണ്ടാം ദിനത്തില്‍ ലഭിച്ച ബാറ്റിങ് കരുത്ത് കേരളത്തിന് മൂന്നാം ദിനം മുതലാക്കാനായില്ലെങ്കിലും നിര്‍ണായക ലീഡ് സ്വന്തമാക്കാനായി. 133 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിനായി പൊരുതിയത്. 232 പന്തില്‍ നിന്ന് പതിനൊന്ന് ഫോറുകളുടെ അകമ്പടിയോടെയാണ് സക്സേനയുടെ ഇന്നിങ്സ്.

കെ.ബി അരുണ്‍ കാര്‍ത്തിക് 56ഉം രോഹന്‍ പ്രേം 47 റണ്‍സും നേടി. എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിയാത്തത് കേരളത്തിന് തിരിച്ചടിയായി. നായകന്‍ സച്ചിന്‍ ബേബി 21 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റ് ചെയ്ത ആന്ധ്ര രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിയുകയായിരുന്നു. ഈ സീസണ്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍