UPDATES

ന്യൂസ് അപ്ഡേറ്റ്സ്

REPERCUSSIONS: വ്യഥകളും ക്ഷോഭങ്ങളും ധ്വനികളും നിശബ്ദതയുമായി ചേര്‍ത്തുവച്ച് ആറു പേര്‍

Avatar

അഴിമുഖം പ്രതിനിധി

 

നമ്മുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും അനുരണനങ്ങളുണ്ട്. അറിഞ്ഞുകൊണ്ടും അറിയാതെയുമൊക്കെ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും മാറ്റൊലിയുണ്ടാക്കുന്നു; നമ്മളത് മനസിലാക്കുന്നില്ലെങ്കില്‍ക്കൂടി. പ്രതീക്ഷയുടെ തിരി കെടുത്താതെ നിര്‍ത്തിക്കൊണ്ട് ബാഹ്യവും ആന്തരികവുമായ ഇത്തരം ക്ഷോഭങ്ങളും ധ്വനികളും വ്യഥകളും സംഘട്ടനങ്ങളും ചിലപ്പോള്‍ വിധേയത്വത്തോടെയുള്ള സഹനവുമെല്ലാം  കാണിച്ചു തരുന്നതാണ് ‘REPERCUSSIONS’. വിവിധ രാജ്യങ്ങളിലെ പലയിടങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്രസംഘത്തെ ഒരുമിച്ചു കൊണ്ടുവന്ന് അവരുടെ കാഴ്ചപ്പാടുകളെയും ചിന്തകളെയും പല രൂപങ്ങളിലും ടെക്നിക്കുകളിലുമായി പ്രദര്‍ശിപ്പിക്കുകയാണിതില്‍. കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഈ മാസം ഒന്നിന് ആരംഭിച്ച പ്രദര്‍ശനം നാളെ (5/9/2016) അവസാനിക്കും.

 

ആറു കലാകാരന്മാര്‍ അവരവരുടെ ദൃശ്യ ഭാഷയില്‍ എഴുതിയ വര്‍ണ്ണാഭമായ കഥയാണ് ‘REPERCUSSIONS’. അറിയപ്പെടുന്നതും അല്ലാത്തതുമായ ഛിദ്രശക്തികളാല്‍ മനുഷ്യനും പ്രകൃതിയും വേര്‍പെട്ടു നില്‍ക്കുന്നു. ഇതിനിടയിലും നമ്മുടെയൊക്കെ ഉള്ളില്‍ തന്നെയുള്ള നിശബ്ദതയുമായി സന്ധിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് പ്രതീക്ഷയുടെ വെളിച്ചം എവിടെയോ മിന്നുന്നുണ്ട്. 

 

മനുഷ്യന്‍റെ പ്രവര്‍ത്തികളും നിഷ്ക്രിയത്വവുമെല്ലാം പ്രകൃതിയെയും അവന്‍റെ പരിസരങ്ങളേയും ബാധിക്കുന്നു എന്ന ആശയം പങ്കു വയ്ക്കുന്നവരാണ് ഈ കലാകാരന്മാര്‍. ഇതിന്‍റെ ഫലങ്ങള്‍ പലതാകാം; വസ്തുനിഷ്ഠമോ, അല്ലാത്തതോ, രാഷ്ട്രീയമോ സാമൂഹ്യമോ കുടുംബപരമോ വ്യക്തിപരമോ ആവാം. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും ബന്ധങ്ങളില്‍ നിന്നുമൊക്കെ ഒരുപാട് നല്ലതല്ലാത്ത സൂചനകളുണ്ട്. വിവിധയിടങ്ങളിലെ മിത്തുകളെയും കഥകളെയും ഐതിഹ്യങ്ങളെയും പൊളിച്ചെഴുതുമ്പോഴും ഇത് സംഭവിക്കാറുണ്ട്. ചുരുക്കി പറഞ്ഞാല്‍, എല്ലായിടത്തും ഇത് നടക്കുന്നുണ്ട്. 

 

മനുഷ്യനും യന്ത്രങ്ങളും പ്രകൃതിയുമെല്ലാമൊത്ത് സൂക്ഷ്മവികാരങ്ങളുടെ ചമയക്കൂട്ട് ഒരുക്കിയിരിക്കുകയാണിവിടെ. ഒരു ചിന്ത അഥവാ ചോദ്യം അല്ലെങ്കില്‍ കാഴ്ചപ്പാട് ഉണര്‍ത്താന്‍ വേണ്ടിയാണിത്- നമ്മളുണ്ടാക്കുന്ന അനുരണനങ്ങള്‍ നമ്മള്‍ അറിയുന്നുണ്ടോ? 

  

അഹ്ലാം അബ്ബാസ്: ലബനനില്‍ നിന്നുള്ള മിക്സ്ഡ് മീഡിയ ആര്‍ട്ടിസ്റ്റാണ് അഹ്ലാം അബ്ബാസ്. ഡിജിറ്റല്‍. ഫിസിക്കല്‍ ആര്‍ട്ട് ഫോമുകളെ ഒരുമിപ്പിച്ചുകൊണ്ട്, കഥകളെ ആഖ്യാനം ചെയ്യുന്ന രീതിയിലുള്ള വര്‍ക്കുകളാണ് ഇവരുടേത്. മൃദുവികാരങ്ങളെയും ചിന്തകളെയും ആണ് കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. 

 


അഹ്ലാം അബ്ബാസ്, സിറില്‍ ഗബ്രിയേല്‍

 

സിറില്‍ ഗബ്രിയേല്‍: ബിസിനസ്സുകാരനും കലാകാരനുമായ സിറില്‍ ഗബ്രിയേല്‍ മനുഷ്യനെയും അവന്‍റെ ഭൌതിക സമ്പാദ്യങ്ങളെപ്പറ്റി, വൈകാരിക ദു:ഖങ്ങളെയും പരിസരങ്ങളെയും പറ്റിയെല്ലാം സംസാരിക്കുന്നു. 

 


Ahlam Abbas -91×61.7cms
 

ദീപ ഗോപാല്‍ ആണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. അവരുടെ അക്രിലിക് വര്‍ക്കുകള്‍ ആന്തരിക വ്യഥകളെയും മനുഷ്യന്‍റെ ചെറുതും വലുതുമായ പ്രവര്‍ത്തികള്‍ മൂലം അവന്‍ പോലുമറിയാതെ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെയും പരിശോധിക്കുന്നു. 

 


ദീപ ഗോപാല്‍, ജര്‍മ്മന്‍ ഫെര്‍ണാണ്ടസ്

 


Deepa Gopal-‘Revisiting Girls’-91.44×60.96cms-Acrylics

 

ജര്‍മ്മന്‍ ഫെര്‍ണാണ്ടസ്: പെറുവില്‍ നിന്നുള്ള ഇലസ്ട്രേറ്ററും ഡിസൈനറുമായ ജര്‍മ്മന്‍ ഫെര്‍ണാണ്ടസ് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വവും ഉരസലുകളും പകര്‍ത്തുന്നു; ഒപ്പം സാംസ്കാരികവും സാമൂഹ്യവുമായ നിയന്ത്രണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു.

 


German-‘Foresight’-120x150cms-Mix media

 

ഹരിബാബു നടേശന്‍: മുംബൈയില്‍ നിന്നുള്ള ഹരിബാബു നടേശന്‍ ഉപയോഗ ശൂന്യമെന്നു കരുതുന്ന വസ്തുക്കളില്‍ നിന്ന് പുറത്തുവരാന്‍ വെമ്പുന്ന ആത്മാവിനെ കലയും ഡിസൈനും ചിലപ്പോള്‍ ആത്മീയതയുമായി ചേര്‍ത്തു നിര്‍ത്തുന്നു. 

 


ഹരിബാബു നടേശന്‍, പരാഗ് നടേകര്‍

 

പരാഗ് നടേകര്‍: ദൃശ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന ഈ ലോകത്ത് ആശയവിനിമയം സാധ്യമാവാന്‍ വേണ്ടത് ലാളിത്യവും അടിസ്ഥാനപരമായ കാര്യങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്കുമാണെന്നാണ് പുനെക്കാരനായ പരാഗ് നടേകര്‍ കരുതുന്നത്. ചുളുക്കിയ പേപ്പറില്‍ മഷിയുപയോഗിച്ചു വരയ്ക്കുന്ന രീതിയാണ് ഇദ്ദേഹത്തിന്‍റേത്. 

 


Haribaabu-Cyber Respirator 

 


Parag-‘Ananta-Aneka-Anitya’-42cmsx42cms-Acrylic inks on paper
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍