UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദര്‍ശ് ഫ്‌ളാറ്റ്‌ കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

അഴിമുഖം പ്രതിനിധി

ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സിബിഐയ്ക്ക് അനുമതി നല്‍കി.

ഈ കേസില്‍ ചവാനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞമാസമാണ് സിബിഐ ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്.

2013 ഡിസംബറില്‍ അന്നത്തെ ഗവര്‍ണറായിരുന്ന കെ ശങ്കരനാരായണന്‍ സിബിഐയുടെ ആവശ്യം നിരാകരിച്ചിരുന്നു.

എന്നാല്‍ ഈ കേസില്‍ ബിജെപി സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തെ ചവാന്‍ ആരോപിച്ചിരുന്നു.

2010-ല്‍ ആദര്‍ശം കുംഭകോണം പുറത്തു വന്നതിനെ തുടര്‍ന്ന് ചവാന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞിരുന്നു. ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച 12 പേരില്‍ ഒരാളാണ് ചവാന്‍.

യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കും വിരമിച്ച സൈനികര്‍ക്കും നല്‍കുന്നതിനായി നിര്‍മ്മിച്ച ഫാറ്റുകള്‍ രാഷ്ട്രീയ നേതാക്കളും മറ്റും അവരുടെ ബന്ധുക്കള്‍ക്കും മറ്റും മറിച്ചു നല്‍കിയെന്നതാണ് ആദര്‍ശ് ഫഌറ്റ് കുംഭകോണം.

ശങ്കരനാരായണന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സിബിഐ ചവാന്റെ പേര് ഒഴിവാക്കുന്നതിന് അനുമതി തേടി വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുമതി നല്‍കിയില്ല. അതേ തുടര്‍ന്ന് സിബിഐ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കഴിഞ്ഞ നവംബറില്‍ അനുമതി നിഷേധിച്ചു. ഗൂഢാലോചന കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചാലും അഴിമതി നിരോധന നിയമപ്രകാരം ചവാനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍