UPDATES

എഡിറ്റര്‍

ബംഗലുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ്‌ റോഡിലൂടെ നടത്തിച്ചു

Avatar

35കാരിയെ വാഹനമിടിച്ചു കൊന്നു എന്നാരോപിച്ച് ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ്‌ റോഡിലൂടെ നടത്തിച്ചു. കേള്‍ക്കുമ്പോള്‍ ഉത്തരേന്ത്യയിലാണ് നടന്നതെന്നു തോന്നാമെങ്കിലും  ടെക് സിറ്റിയായ ബംഗലുരുവിലാണ് മനുഷ്യത്വരഹിതമായ ഈ നടപടി അരങ്ങേറിയത്‌. ബംഗലുരു ആചാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായ ഇവരെ അരമണിക്കൂറോളം നഗ്നയായി റോഡിലൂടെ നടത്തിക്കുകയായിരുന്നു. അതുവഴി വന്ന ബസ്സില്‍ കയറിയെങ്കിലും യാത്രക്കാര്‍ വിദ്യാര്‍ഥിനിയെ ആള്‍ക്കൂട്ടത്തിലേക്കു തന്നെ തള്ളിയിടുകയും ചെയ്തു. മൃഗീയമായ ഈ നടപടിയില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യ മുഴുവന്. സംഭവത്തിനിടയാക്കിയ വാഹനാപകടത്തിനു ശേഷം കാരണക്കാരനായ സുഡാന്‍ സ്വദേശി രക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിനു ശേഷം അതേ വാഹനത്തില്‍ യുവതി  എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ കത്തിക്കുകയും ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.dnaindia.com/india/report-bengaluru-tanzanian-girl-stripped-paraded-naked-2173497       

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍