UPDATES

സയന്‍സ്/ടെക്നോളജി

ജാഗ്രത: ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന ജിമെയില്‍, യാഹൂ അക്കൗണ്ടുകള്‍ 21.8 മില്ല്യണ്‍

21 ദശലക്ഷത്തോളം വരുന്ന ഈ അക്കൗണ്ടുകളുടെ 75 ശതമാനതിന് വെറും 30,000 രൂപയാണ്‌ വിലയിട്ടിരിക്കുന്നത്

യാഹൂവിലും ജി-മെയിലിലും ഐഡിയുള്ള സുഹൃത്തുക്കള്‍ ജാഗ്രത പുലര്‍ത്തുന്നത് നന്നായിരിക്കും. കാരണം ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് വിവിധ രാജ്യങ്ങളിലെ 21.8 മില്ല്യണോളം വരുന്ന ജിമെയില്‍, യാഹൂ അക്കൗണ്ടുകളാണ്. ‘SunTzu583’ എന്ന അക്കൗണ്ട് പേരുള്ള ഒരു ഇടനിലക്കാരനാണ് അക്കൗണ്ടുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 21 ദശലക്ഷത്തോളം വരുന്ന ഈ അക്കൗണ്ടുകളുടെ 75 ശതമാനതിന് ഇയാള്‍ വെറും 450.48 ഡോളറാണ് (ഏകദേശം 30,000 രൂപ) വിലയിട്ടിരിക്കുന്നത്.

ഇതില്‍ 21,800,969 അക്കൗണ്ടുകളും ജിമെയില്‍ ഉപയോക്താക്കളുടേതാണ് എന്നാണ് വിവരം. മുമ്പും ഇത്തരം സംഭവങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്രയും അക്കൗണ്ടുകള്‍ ഒന്നിച്ച് വില്‍പനയ്ക്ക് വയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്. 2012 മുതല്‍ 16 വരെയുള്ള കാലയളവില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയത് ഡ്രോപ്‌ബോക്‌സ്, നുള്‍ഡ് ഡോട്ട് സിആര്‍, എംപിജിഎച്ച് ഡോട്ട് നെറ്റ് എന്നിവ വഴിയാണ്.

എന്നാല്‍ ഇത്തവണ ചോര്‍ത്തിയിരിക്കുന്നത് ലിങ്ക്ഡ് ഇന്‍, അഡോബി, ബിറ്റ്‌കോയിന്‍ സെക്യൂരിറ്റി ഫോറങ്ങളില്‍ നിന്നാണ്. മുമ്പും ഈ ഇടനിലക്കാരന്‍ ചോര്‍ത്തിയ ഡേറ്റാകളും അക്കൗണ്ടുകളുമായി വില്‍പനയ്ക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 950,000 ജി-മെയില്‍ അക്കൗണ്ടുകള്‍, 245,000 യാഹൂ അക്കൗണ്ടുകള്‍, 640,000 പ്ലേസ്റ്റേഷന്‍ അക്കൗണ്ടുകള്‍ എന്നിവയായിരുന്നു ഇയാള്‍ വില്‍പനയ്ക്ക് വച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍