UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തണം: ജെഡിയു

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന എച്ച് ആര്‍ ഡി മന്ത്രാലയത്തിന്റെ ശുപാര്‍ശയെ വിമര്‍ശിച്ച് ജെഡിയു രംഗത്ത്. ആര്‍ എസ് എസിന്റെ ആസ്ഥാനത്ത് കാവി കൊടിക്ക് പകരം ത്രിവര്‍ണ പതാക ഉര്‍ത്തണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു.

എച്ച് ആര്‍ ഡി മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആര്‍ എസ് എസിന്റെ ആസ്ഥാനത്ത് കാവി കൊടിയ്ക്ക് പകരമായി ത്രിവര്‍ണ പതാക ആര്‍ എസ് എസ് തലവന്‍ ഉയര്‍ത്തണം. ഇത് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തും, ത്യാഗി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ദേശീയ സ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് 207 അടി ഉയരമുള്ള കൊടിമരത്തില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍