UPDATES

എഡിറ്റര്‍

രണ്ടു കോടി രൂപയുടെ പരസ്യം നിരസിച്ച് കങ്കണ

ബോളിവുഡിലെ വ്യത്യസ്തരുടെ ഗണത്തില്‍പ്പെടുന്നതാണ് കങ്കണാ റണാവത്ത്. മറ്റു സൂപ്പര്‍ സ്റ്റാറുകള്‍ ധാര്‍മ്മികതയോ ആശയങ്ങളോടുള്ള പ്രതിബദ്ധതയോ ഇല്ലാതെ ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ കങ്കണ രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യം സ്വീകരിച്ചില്ല. നാട്ടാരെല്ലാം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പിന്നാലെ ഓടുമ്പോള്‍ അവരെ ആകര്‍ഷിക്കാന്‍ കങ്കണയുടെ പ്രശസ്തിയും സൗന്ദര്യവും ഉപയോഗിക്കാമെന്ന് കരുതിയെത്തിയ ഒരു സൗന്ദര്യ വര്‍ദ്ധക ഉല്‍പന്ന കമ്പനിയുടെ വാഗ്ദാനമാണ് കങ്കണ നിരസിച്ചത്. സൗന്ദര്യം എന്ന ആശയം എനിക്ക് ഇതുവരെ മനസിലായിട്ടില്ല എന്നായിരുന്നു കങ്കണയുടെ ഇതേക്കുറിച്ചുളള പ്രതികരണം.

http://www.dnaindia.com/entertainment/report-kangana-ranaut-rejects-fairness-cream-ad-deal-worth-rs-2-crore-2088527 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍