UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനം പെരുവഴിയില്‍; വിജയ് മല്യയുടേതുള്‍പ്പടെ 7000 കോടി വായ്പ കുടിശ്ശിക എഴുതിത്തള്ളി

അഴിമുഖം പ്രതിനിധി

വിജയ് മല്യയുടെതടക്കം 63 പേരുടെ വായ്പ കുടിശ്ശിക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂര്‍ണമായും എഴുതിത്തള്ളി. കുടിശ്ശിക വീഴ്ച വരുത്തിയ ആദ്യ നൂറുപേരുടെ കടങ്ങളാണ് ഭാഗികമായും പൂര്‍ണമായും എഴുതി തള്ളിയത്. വായ്പ തിരിച്ചടവില്‍ മന:പൂര്‍വ്വം വീഴ്ച വരുത്തിയവരാണ് ഇവര്‍. ദേശീയ മാധ്യമമായ ഡിഎന്‍എ-യാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

63 പേരുടെ കടം പൂര്‍ണമായും, 31-പേരുടെ ഭാഗികമായും ആറുപേരുടെ നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. വജയമല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ അടക്കം 7016 കോടിയുടെ കടങ്ങളാണ് തള്ളിയത്. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്ബിഐക്കുള്ളത്.

കിംഗ്ഫിഷറിന്റെ കുടിശ്ശികയായിരുന്നു ഒന്നാമത്. 1201 കോടി രൂപയാണ് കിംഗ്ഫിഷറിന്റെ കുടിശ്ശിക. 2016 ജൂണ്‍-30 വരെയുള്ള വിവരങ്ങളാണ് ഡിഎന്‍എ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എന്നാണ് വായ്പ എഴുതിതള്ളിയതെന്ന വിവരമില്ല.

പൂര്‍ണമായും വായ്പ കുടിശ്ശിക എഴുതിത്തള്ളിവരുടെ പട്ടിക(ഡിഎന്‍എ വെളിപ്പെടുത്തിയത്)


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍