UPDATES

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വര്‍ഗീയ കലാപത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ നഗരത്തിലുണ്ടായ സമുദായിക സംഘര്‍ഷത്തില്‍ മുസ്ലീം കുടുംബത്തിലെ മൂന്ന് പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു.

ബിജ്‌നോറിലെ പേഡ ഗ്രാമത്തില്‍ സഹോദരനൊപ്പം പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ശല്യപ്പെടുത്തിയവര്‍ ജാട്ട് സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്. തുടര്‍ന്നുണ്ടായ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെ നടന്ന സംഭവത്തിന് ശേഷം എട്ടുമണിയോടെ ഒരു കൂട്ടം ആളുകള്‍ ആ മുസ്ലീം കുടുംബത്തെ തേടിയെത്തുകയും അരമണിക്കൂറോളം അവര്‍ക്ക് നേരെയും ചുറ്റുവട്ടത്തും വെടിയുതിര്‍ക്കുകയും ചെയ്തു. അയല്‍ക്കാര്‍ പോലീസിനെ വിളിച്ചിരുന്നുവെങ്കിലും പേരിന് രണ്ടു പോലീസുകാര്‍ മാത്രമാണ് വന്നത്.

കുടുംബത്തിലെ ആണുങ്ങള്‍ക്ക് നേരെ വെടി ഉതിര്‍ത്ത അക്രമിസംഘം സ്ത്രീകളെ ഉപദ്രവിക്കുകയുമുണ്ടായി. തങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ആക്രമിക്കപ്പെട്ട ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തില്‍ 17 പേര്‍ക്കു പരിക്കുപറ്റി. കൊല്ലപ്പെട്ട മൂന്നുപേരും യുവാക്കള്‍ ശല്യപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍