UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഓഫീസിനു മുന്‍പില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചു. ഡല്‍ഹിയിലെ ഝണ്ടേവാല ഏരിയയിലാണ് സംഭവം നടന്നത്. അഖിലേന്ത്യാ വിദ്യാര്‍ഥി അസോസിയേഷന്റെ പ്രകടനത്തിനിടെ യൂണിഫോം ധരിച്ചും അല്ലാതെയും സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ മുടിക്കു പിടിക്കുകയും നിലത്തേക്കു വലിച്ചിടുകയും ചെയ്തു. പോലീസുകാരോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു എന്ന് ആംആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ദിലീപ് പാണ്ഡേ ആരോപിച്ചു. പോലീസുകാരോടൊപ്പം സ്ഥലത്തുണ്ടായിരുന്ന മറ്റുചിലരും തങ്ങളെ മര്‍ദ്ദിച്ചു എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ചു നീക്കിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്തുനിന്നും വിദ്യാര്‍ഥികളില്‍ ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

     

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍