UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയുടെ ഹൈജാക്കിനെതിരെ എംഎല്‍എമാരുടെ നിരാഹാര സമരമെന്ന് റിപ്പോര്‍ട്ട്

ശശികല ഇന്നലെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എംഎല്‍എമാരുടെ നിവേദനത്തില്‍ വ്യാജ ഒപ്പുകളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

ശശികലയുടെ നിര്‍ദ്ദേശ പ്രകാരം ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന 30 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ നിരാഹാര സമരത്തിലെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ അനുമതിയില്ലാതെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ചും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണയറിയിച്ചുമാണ് ഇവരുടെ നിരാഹാരമെന്നാണ് അറിയുന്നത്.

ഇതോടെ ശശികലയ്‌ക്കെതിരായ ഒ പനീര്‍സെല്‍വത്തിന്റെ നീക്കം വിജയിക്കുമെന്ന വിശ്വാസത്തിലാണ് പനീര്‍സെല്‍വം ക്യാമ്പ്. നിലവില്‍ 135 അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്ക് നിയമസഭയില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 117 സീറ്റുകളാണ് വേണ്ടത്. 131 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ശശികലയുടെ വാദം. അതേസമയം ഇരുപത് പേര്‍ തനിക്കൊപ്പമാഓണെന്ന് പനീര്‍സെല്‍വവും വാദിക്കുന്നു. ഇപ്പോള്‍ നിരാഹാര സമരമിരിക്കുന്നുവെന്ന് പറയപ്പെടുന്ന എംഎല്‍എമാര്‍ പനീര്‍സെല്‍വത്തിനൊപ്പം നിലകൊണ്ടാല്‍ ശശികലയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വരും. ഇതോടെ ഡിഎംകെയുടെ പിന്തുണയോടെയോ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ അണ്ണാ ഡിഎംകെയുടെ തന്നെ പിന്തുണയോടെയോ പനീര്‍സെല്‍വം തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇരുപത് എംഎല്‍എമാര്‍ മാത്രമാണ് പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്നതെങ്കില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ അധികാരം പിടിക്കാനാകും ശശികല ക്യംപിന്റെ നീക്കം.

ഇതിനിടെ തനിക്ക് പിന്തുണയറിയിച്ച് ശശികല ഇന്നലെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എംഎല്‍എമാരുടെ നിവേദനത്തില്‍ വ്യാജ ഒപ്പുകളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിച്ചു വരികയാണ്. മഹാബലിപുരത്തെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന എംഎല്‍എമാരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരുകളും പനീര്‍സെല്‍വം ക്യാംപ് പുറത്തു വിട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് തന്നെ പരിശോധിക്കാനുള്ള അവസരമാണ് അദ്ദേഹം നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍