UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിപ്പബ്ലിക് ദിന പരേഡിന് ആകര്‍ഷണമായി ഫ്രഞ്ച് സേനയും നായ്ക്കളുടെ സ്‌ക്വാഡും

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സേനയിലെ നിശബ്ദ പോരാളികളായ ഒരു കൂട്ടര്‍ ഇന്ന് രാജ്പഥിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. റിമൗണ്ട് വെറ്റിനറി കോര്‍പ്‌സ് (ആര്‍ വി സി) അംഗങ്ങളായ നായ്ക്കളാണ് ഈ നിശബ്ദ പോരാളികള്‍. 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.

ലാബ്രഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് വര്‍ഗ്ഗങ്ങളില്‍പ്പെട്ട 36 നായ്ക്കള്‍ നാലുമാസത്തെ പരിശീലനത്തിനുശേഷമാണ് പരേഡില്‍ പങ്കെടുത്തത്. സ്‌ഫോടന വസ്തുക്കളും ലാന്‍ഡ് മൈനുകളും തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ. നായ്ക്കളുടെ കൂടെ അവയുടെ പരിശീലകരും പരേഡില്‍ അണിനിരന്നിരുന്നു.

ഇന്ന് ദല്‍ഹിയില്‍ നടന്ന പരേഡിലെ മറ്റൊരു ആകര്‍ഷണം ഫ്രഞ്ച് സേനയായിരുന്നു. 76 ഫ്രഞ്ച് സൈനികരാണ് 48 അംഗ സംഗീത സംഘത്തോടൊപ്പം രാജ്പഥില്‍ ചിട്ടയോടെ അടിവച്ച് നീങ്ങുകയും ഇന്ത്യയുടെ രാഷ്ട്രപതിക്ക് സല്യൂട്ട് നല്‍കുകയും ചെയ്തത്.

പരേഡിന്റെ സംപ്രേക്ഷണം വീക്ഷിക്കുന്നതിന് സന്ദര്‍ശിക്കുക

http://republicday.nic.in/ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍