UPDATES

ട്രെന്‍ഡിങ്ങ്

ശശി തരൂരിന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍മാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ടു

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് റിപ്പബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് തരൂര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ ഡല്‍ഹിയിലെ എഐസിസി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍മാരായ പരിസ്ഖിത് ലത്ര, ശ്രേയ, സകല്‍ ഭട്ട്, ശ്വേത കൊത്താരി എന്നീ റിപ്പോര്‍ട്ടര്‍മാരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്മാരെയുമാണ് തടഞ്ഞത്.

ഇതുകൂടാതെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ അന്വേഷണം മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തതിനെ ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ സ്ഥിതിഗതികള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നീതി നടപ്പാകുന്നതില്‍ കാലതാമസമുണ്ടെന്ന് കോടതിയ്ക്ക് മനസിലായെന്നാണ് ഇതേക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത്. കോടതിയില്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ പോലീസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുനന്ദയുടെ മരണം നടന്ന് മൂന്നര വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്തതാണ് അദ്ദേഹം ചോദ്യം ചെയ്തത്. തരൂര്‍ പങ്കെടുക്കാതിരുന്ന റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയില്‍ തരൂര്‍ എന്തിനാണ് ഈ കേസില്‍ നിന്നും ഓടിയൊളിക്കുന്നതെന്നും എന്താണ് മറച്ചുവയ്ക്കാനുള്ളതെന്നും സ്വാമി ചോദിച്ചു. കൂടാതെ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളെ പിന്തുണയ്ക്കാനാണ് സ്വാമി തരൂരിനോട് ആവശ്യപ്പെടുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത എഐഎംഎസിലെ ഫോറന്‍സിക് വകുപ്പ് മേധാവിയും സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ ഡോ. സുധീര്‍ ഗുപ്ത ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. താന്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും ഡല്‍ഹി പോലീസിന്റെ കൈവശമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ റിപ്പോര്‍ട്ടില്‍ മൂന്ന് ഇടങ്ങളില്‍ തരൂരിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍