UPDATES

വിദേശം

സമാധാന നൊബേലിന് ട്രംപിന്റെ പേര് നിര്‍ദേശിച്ച് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍

എന്നാല്‍ നോബേല്‍ നാമനിര്‍ദേശം നല്‍കേണ്ട മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ ട്രംപിനായുള്ള നിര്‍ദേശം തള്ളാനാണ് സാധ്യത. നിബന്ധനകള്‍ പ്രകാരം ദേശീയ നിയമ നിര്‍മാണ സഭകള്‍, സര്‍വകലാശാല പ്രൊഫസര്‍മാര്‍, മുന്‍ പുരസ്‌കാര ജേതാക്കള്‍ എന്നിവരുടെ നിര്‍ദേശങ്ങളാണ് പരിഗണിക്കുക.

കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടല്‍ മുന്‍നിര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ 2019ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളുടെ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യാന റിപ്പബ്ലിക്കന്‍ പ്രതിനിധി ലൂക്ക് മെസ്സറിന്റെ നേതൃത്വത്തിലുള്ള 18 അംഗങ്ങളാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് കത്തയച്ചത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് കത്ത് പ്രതിനിധികള്‍ നോബേല്‍ കമ്മിറ്റിക്കയച്ചത്.

ട്രംപ് മുന്‍കയ്യെടുത്താണ് കൊറിയന്‍ മേഖലയിലെ യുദ്ധ ഭീതി അവസാനിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ഉത്തര, ദക്ഷിണ കൊറിയകള്‍ ആണവ നിരായുധീകരണത്തിന്റെ പാതയിലാണ്. 2017 ആണവ നിരായുധീരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കിയതിന്റെ പിറകെ ട്രംപിനെയും പരിഗണിക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ ആവശ്യം. കൊറിയന്‍ വിഷയത്തിലെ യുഎസ് ഇടപെടലിനെ ആദരിക്കുമെന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍-ജെ ഇന്‍ ന്റെ പ്രസ്താവനയ്ക്ക് പിറയാണ് പുതിയ കത്ത് പുറത്തു വന്നത്. 2009 ബരാക് ഒബാമയ്ക്കും പ്രസിഡന്റ് പദവിയിലിരിക്കേ നോബേല്‍ പുസ്‌കാരം ലഭിച്ചിരുന്നു. ജിമ്മി കാര്‍ട്ടര്‍, തിയോദോര്‍ റൂസ് വെല്‍റ്റ്, വുഡ്രോ വി സണ്‍ എന്നിവരാണ് ഒബാമയക്ക് മുന്‍പ് പുരസ്‌കാരം ലഭിച്ച് അമേരിക്ക പ്രസിഡന്റുമാര്‍.

എന്നാല്‍ നോബേല്‍ നാമനിര്‍ദ്ദേശം നല്‍കേണ്ട മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ ട്രംപിനായുള്ള നിര്‍ദേശം തള്ളാനാണ് സാധ്യത. നിബന്ധനകള്‍ പ്രകാരം ദേശീയ നിയമ നിര്‍മാണ സഭകള്‍, സര്‍വകലാശാല പ്രൊഫസര്‍മാര്‍, മുന്‍ പുരസ്‌കാര ജേതാക്കള്‍ എന്നിവരുടെ നിര്‍ദേശങ്ങളാണ് പരിഗണിക്കുക. 2018ലെ പുരസ്‌കാരത്തിനായി ഇതുവരെ 330 നാമനിര്‍ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഡിസംബറിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍