UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷണ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷണ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയെയാണ് ഹോസ്റ്റലിനകത്ത് സംഘടനയുടെ കൊടിയില്‍ തൂങ്ങിയ നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതോടെ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികള്‍ മൃതദേഹം മാറ്റാന്‍ അധികൃതരെ അനുവദിക്കുകയുണ്ടായില്ല. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് അടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 12 ദിവസമായി സസ്‌പെന്‍ഷനിലായിരുന്നു. സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയുടെ നടപടിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ കാംപസില്‍ രാത്രി ഉറങ്ങി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് രോഹിത് ആത്മഹത്യ ചെയ്തത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍