UPDATES

സംവരണം ഇനി മുസ്ലിംലീഗിന്റെ മുദ്രാവാക്യം അല്ലെന്ന് കുഞ്ഞാലിക്കുട്ടി

അഴിമുഖം പ്രതിനിധി

ഉദ്യോഗതലത്തിലെ സംവരണം ഇനി മുസ്ലിംലീഗിന്റെ മുദ്രാവാക്യം അല്ലെന്ന് ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഒരു കാലത്ത് ലീഗ് ഉയര്‍ത്തിയ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു ഉദ്യോഗതലത്തിലെ സംവരണമെന്നത്. രാജ്യം ഭരിക്കാന്‍ തങ്ങള്‍ക്കും അവകാശം വേണമെന്നായിരുന്നു ഈ ആവശ്യത്തിലൂടെ ഉന്നയിച്ചിരുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും ഒപ്പമെത്താന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആ പണി പൂര്‍ത്തിയാക്കിയതായി പറഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് തന്റെ പ്രസ്താവനയില്‍ നിന്ന് പിന്നാക്കം പോയി. മറ്റു മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ കടുത്ത നിലപാടുമായി മുന്നോട്ടു പോകുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വന്നത് എന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍