UPDATES

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകള്‍ അപ്രതീക്ഷിതമായി കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയായ റിപ്പോയുടെ
പലിശനിരക്ക് 0.25 ശതമാനമാണ് കുറച്ചത്. ഇതുപ്രകാരം നേരത്തെയുണ്ടായിരുന്ന 7.75 എന്ന നിരക്കില്‍ നിന്ന് 7.50 ആയി റിപ്പോ നിരക്ക് കുറയും. പലിശനിരക്കുകള്‍ കുറയാന്‍ ഇത് സഹായകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഫണ്ടുകളുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനര്‍നിര്‍ണയിച്ചു . അതേസമയം സി.ആര്‍.ആര്‍ നിരക്ക് മാറ്റമില്ലാതെ 4 ശതമാനമായി തുടരും.

2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ചത്. 2015ല്‍ ഇത് രണ്ടാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പനിരക്കുകള്‍ കുറഞ്ഞ നിലയില്‍ തന്നെ തുടരുന്നതാണ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായകരമായത്. ഈയൊരു തീരുമാനം ഓഹരി വിപണിയിലും വന്‍ കുതിപ്പ് ഉണ്ടാക്കി. ബിഎസ്ഇ ആദ്യമായി 30000 പിന്നിട്ടു. ദേശീയ സൂചികയായ നിഫ്ടി 9000 പിന്നിട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍