UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ രാജിവെച്ചിരിക്കുന്നു, ഇനി നിങ്ങള്‍ എന്നാണ് രാജിവെയ്ക്കുന്നത്? മന്ത്രിയോട് ഐപിഎസുകാരി

തൊഴില്‍മന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന കാരണത്താല്‍ സ്ഥലം മാറ്റിയ കര്‍ണാടക കൂഡ്ലിഗി ഡി വൈ എസ് പി അനുപമ ഷേണായി രാജിവെച്ചു. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രാജിവച്ച വിവരം അവര്‍ ജനങ്ങളെ അറിയിച്ചത്. ”രാജിവെച്ചു, ജോലിയില്ല” കൂടെ ഒരു സ്മൈലിയും ഉള്ള ഒരു പോസ്റ്റാണ്അനുപമ ഷോയി ഇട്ടിരിക്കുന്നത്.

രാജിക്കാര്യം അറിയിക്കുക മാത്രമല്ല കര്‍ണാടക തൊഴില്‍മന്ത്രി പി ടി പരമേശ്വര്‍ നായിക്കിനെ വെല്ലുവിളിക്കുകയും കൂടി ചെയ്തു അനുപമ. ”ഞാന്‍ രാജിവെച്ചിരിക്കുന്നു. പരമേശ്വര്‍ നായിക്, നിങ്ങള്‍ എന്നാണ് രാജിവെയ്ക്കുന്നത്” എന്ന ചോദ്യം അനുപമ മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചോദിച്ചിരിക്കുന്നത്. അനുപമയുടെ രാജിയും മന്ത്രിയോട് രാജിവെക്കാനുള്ള വെല്ലുവിളിയും സംസ്ഥാന രാഷ്ട്രീയത്തെ ആകെ ചൂടുപിടിപ്പിച്ചിരിക്കയാണ്. 

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രാജിവെക്കണം എന്നും അല്ലെങ്കില്‍ ചില തെളിവുകള്‍ പുറത്തുവിടുമെന്നുമാണ് അനുപമ മന്ത്രിക്കു നല്‍കിയിരിക്കുന്ന അന്ത്യശാസനം. 

2010 ലെ കര്‍ണാടക സിവില്‍ സര്‍വീസ് ബാച്ചിലെ പൊലീസ് ഓഫീസര്‍ ആയിരുന്നു അനുപമ ഷേണായി. യൂണിഫോം അണിഞ്ഞതുമുതല്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിലാണ് അവര്‍‌. മദ്യമാഫിയക്കെതിരെയും മണല്‍മാഫിയക്കെതിരെയും അവര്‍ കൃത്യമായി നടപടിയെടുത്തിരുന്നു.

ഒരു രാത്രി മന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന കാരണം പറഞ്ഞായിരുന്നു അവരെ സ്ഥലം മാറ്റിയത്.  മദ്യമാഫിയയില്‍പ്പെട്ട ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു മന്ത്രിയുടെ ഫോണ്‍ വന്നത്. താന്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു അതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നത് എന്ന് അനുപമ വിശദീകരണം കൊടുക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാരിന് സ്ഥലംമാറ്റം റദ്ദാക്കേണ്ടിവന്നു.

അനുപമയുടെ രാജി അറിഞ്ഞെന്നും വിശദാംശങ്ങള്‍ അറിഞ്ഞശേഷം മാത്രം പ്രതികരിക്കാമെന്നുമാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ നല്‍കുന്ന വിശദീകരണം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍