UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുന്നത് പാകിസ്താന്റെ പെരുമാറ്റം പോലെയിരിക്കുമെന്ന് അജിത് ഡോവല്‍; 92.5 പ്രദേശങ്ങളിലും ഇപ്പോള്‍ നിയന്ത്രണമില്ല

‘എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നാണ് സർക്കാറിൻ്റെ ആഗ്രഹം’

കാശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് പാകിസ്താന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജമ്മു കാശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും ഇപ്പോള്‍ നിയന്ത്രണം ഇല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് പാകിസ്താന്‍ എങ്ങനെ പെരുമാറുന്നുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഭീകരര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുകയും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ചെയ്യണം. പാകിസ്താന്‍ അവരുടെ ടവറുകള്‍ വഴി കാശ്മീരിലെ അവരുടെ ഏജന്റുമാര്‍ക്ക് സന്ദേശം അയക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കും’ ഡോവല്‍ പറഞ്ഞു.

കാശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താന്റെ വിനിമയ ടവറുകള്‍ അതിര്‍ത്തിയുടെ 20 കിലോ മീറ്റര്‍ പ്രദേശങ്ങളിലുണ്ട്. അവര്‍ അവിടെനിന്നുള്ള സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിക്കുന്നുണ്ട്. പാക്‌സിതാന്‍ ഏജന്റുമാര്‍ക്കാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത്രയധികം ട്രക്കുകള്‍ ആപ്പിളുകളുമായി കടന്നുപോകുന്നതെന്നും എന്താണ് തടയാത്തതെന്നുമായിരുന്നു ഒരു സന്ദേശമെന്നും അജിത് ദോവല്‍ പറഞ്ഞു. 230 പാകിസ്താന്‍ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചിലരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

ജമ്മു കാശ്മീര്‍ മേഖലയിലെ 199 പൊലീസ് സ്റ്റേഷനുകളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഉള്ളതെന്നും അജിത് ദോവല്‍ പറഞ്ഞു. ബഹുഭൂരിപക്ഷം കാശ്മീരികളും പ്രത്യേക അവകാശ നിയമം എടുത്തുകളഞ്ഞതിനെ പിന്തുണയ്ക്കുകയാണെന്നും സുരക്ഷാ ഉപദേഷ്ടാവ് അവകാശപ്പെട്ടു.

കാശ്മീരില്‍ കഴിഞ്ഞ മാസം ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ അജിത് ഡോവല്‍ അവിടെ ക്യാമ്പ് ചെയ്ത് കാശ്മീരിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചതിന് ശേഷമാണ് അജിത് ഡോവല്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയത്.

EXCLUSIVE: കാശ്മീരിലെ റോഡുകളിലെ പട്രോളിംഗിന്റെയും നിയന്ത്രണങ്ങളുടെയും ചിത്രങ്ങള്‍

Read: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും നമ്മുടെ മനുഷ്യത്വം റദ്ദാക്കരുത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍