UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെന്‍ഷന്‍ കാലത്ത് ജീവിക്കാന്‍ അമേരിക്ക മെച്ചമോ?

Avatar

സുസെയ്ന്‍ വൂളി
(ബ്ലൂംബര്‍ഗ്)

വിരമിച്ചവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം ന്യൂയോര്‍ക് ആണെന്നു കണക്കുകള്‍ പറയുന്നു. ഇതിനര്‍ത്ഥം അമേരിക്കയിലെ മറ്റ് 49 സംസ്ഥാനങ്ങള്‍ വളരെ മെച്ചമാണെന്നല്ല. നികുതി ഭാരവും ജീവിത ചെലവുകളും എമ്പയര്‍ സ്റ്റേറ്റിനെ പട്ടികയുടെ അവസാനത്തേയ്ക്ക് തള്ളിയിരിക്കുകയാണ്. ഉപഭോക്തൃ വെബ്സൈറ്റായ ബാങ്ക്റേറ്റ്.കോം ആണ് ഉദ്യോഗമൊഴിഞ്ഞവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും നല്ലതും ഏറ്റവും മോശവുമായ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 

ഏറ്റവും നല്ലത്? വ്യോമിങ്. റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്ന 6 ഘടകങ്ങളായ ജീവിത ചെലവുകള്‍, നികുതി, ആരോഗ്യ സംരക്ഷണം, കുറ്റകൃത്യങ്ങള്‍, കാലാവസ്ഥ, പ്രദേശ നിവാസികളുടെ പൊതുവേയുള്ള ജീവിത നിലവാരം എന്നിവയില്‍ ലഭിച്ച സ്കോര്‍ പ്രകാരമാണിത്.

ഏത് സംസ്ഥാനത്തു നിന്നാണെങ്കിലും നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ 65 വയസ്സിന് ശേഷം നിങ്ങളുടെ ജീവിതം ദാരിദ്യത്തിലാവാനുള്ള സാധ്യത വളരെയധികമാണെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓണ്‍ റിട്ടയര്‍മെന്‍റ് സെക്യൂരിറ്റിയുടെ (NIRS) പഠനം കാണിക്കുന്നു. മറ്റൊരു റിപ്പോര്‍ട് പറയുന്നത്, ഇതൊരു സര്‍വെ ഫലമാണ്, ആണായാലും പെണ്ണായാലും ഈസ്റ്റ് കോസ്റ്റ് ആയാലും വെസ്റ്റ് കോസ്റ്റ് ആയാലും മിക്കവാറും അമേരിക്കക്കാര്‍ക്ക് വിരമിച്ച ശേഷമുള്ള ജീവിതത്തിന്‍റെ നിലവാരമോര്‍ത്ത് ആശങ്കയുണ്ടെന്നാണ്. സര്‍വേയുടെ ചില ഫലങ്ങള്‍ താഴെ;

സൌത്ത് ഡകോട്ട, കൊളറാഡോ, യൂട്ട, വിര്‍ജീനിയ എന്നിവ റിട്ടയര്‍മെന്‍റ് ജീവിതത്തിനു ഏറ്റവും പറ്റിയ 5 സംസ്ഥാനങ്ങളില്‍ പെടുന്നു. വ്യോമിങ്ങിനും സൌത്ത് ഡകോട്ടയ്ക്കും അനുകൂലമായ ഘടകം നികുതിയാണ്. എന്നാല്‍ യൂട്ടായിലും വിര്‍ജീനിയയിലും ഉള്ള ഏറ്റവും വലിയ പ്രശ്നവും നികുതി തന്നെ. കൊളറാഡോയിലെ പ്രശ്നം കുറ്റകൃത്യങ്ങളാണ്.

സാധാരണ ഗതിയില്‍ പെന്‍ഷനായവരുടെ അഭയ കേന്ദ്രം എന്നു കരുതപ്പെടുന്ന പല സ്ഥലങ്ങളും ബാങ്ക്റേറ്റ്.കോം ലിസ്റ്റില്‍ ഇല്ല. ഉദാഹരണത്തിന് ഫ്ലോറിഡ. ഈ സണ്‍ഷൈന്‍ സ്റ്റേറ്റ് കുറ്റകൃത്യങ്ങളുടെയും ശരാശരിയില്‍ കുറഞ്ഞ നിലവാരത്തിലുള്ള ആരോഗ്യ പരിപാലനത്തിന്‍റേയും പേരില്‍ 28ആം സ്ഥാനത്താണ്.

ഹ്യൂമന്‍ റിസോഴ്സസ്സ് കണ്‍സല്‍റ്റിങ് സ്ഥാപനമായ വില്ലിസ് ടവേര്‍സ് വാട്സണ്‍ അയ്യായിരത്തിലധികം ആള്‍ക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കണ്ടത് ജോലിയുള്ള നാലില്‍ മൂന്നു അമേരിക്കക്കാരനും അവരുടെ മാതാപിതാക്കള്‍ ജീവിച്ചതു പോലെയുള്ള ഒരു റിട്ടയര്‍മെന്‍റ് ജീവിതം പ്രതീക്ഷിക്കുന്നില്ല എന്നാണ്. തങ്ങളുടെ സമ്പാദ്യമെല്ലാം വിരമിച്ച് 15 വര്‍ഷങ്ങള്‍ക്കകം തന്നെ തീരുമെന്ന് ഏതാണ്ട് 30% പേരും കരുതുന്നു; 50% പേര്‍ 25 വര്‍ഷങ്ങള്‍ കൊണ്ട് തീരുമെന്നും. ആഗോള തലത്തില്‍ എടുത്താല്‍ വ്യക്തിപരമായ സമ്പാദ്യത്തില്‍ ഉള്ള സംതൃപ്തിയുടെ കാര്യത്തില്‍ ഇന്ത്യ, മെക്സികോ, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറകിലാണ് അമേരിക്കയുടെ സ്ഥാനം എന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

ഹ്രസ്വകാല/ ദീര്‍ഘ കാല സാമ്പത്തിക ബാധ്യത കൊണ്ട് ഞെരുങ്ങുന്നവരുടെ വിഭാഗത്തില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍. വില്ലിസ് ടവേര്‍സ് വാട്സണ്‍ പറയുന്നത് കൂടുതല്‍ പുരുഷന്മാരും സ്ത്രീകളെ പോലെ തങ്ങളുടെ ബാധ്യതകളെ ഓര്‍ത്ത് വിഷമിക്കുന്നില്ല എന്നാണ്.

സ്ത്രീകളുടെ ആധികള്‍ക്ക് ഒരു കാരണം, 65 വയസ്സുള്ള ഒരു സ്ത്രീയുടെ വരുമാനം സാധാരണ ഗതിയില്‍ ആ പ്രായത്തിലുള്ള പുരുഷന്‍റേതിനെക്കാള്‍ 25% കുറവാണ് എന്നതാണ്. സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നു 2014ല്‍ ഒരു പുരുഷന്‍റെ വാര്‍ഷിക വരുമാനം 17,911 യു‌എസ് ഡോളര്‍ ആയിരുന്നെങ്കില്‍ സ്ത്രീയുടേത് 13,824 യു‌എസ് ഡോളര്‍ ആയിരുന്നു. അതും മറ്റ് പല അസുഖകരമായ കാരണങ്ങളും ചേര്‍ന്ന് 65 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ ജീവിതം ദാരിദ്യത്തിലാവാനുള്ള സാധ്യത പുരുഷന്‍മാരുടെതിനേക്കാള്‍ 80%ത്തോളം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് NIRS പഠനം സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍