UPDATES

വിദേശം

അഭയാര്‍ത്ഥികളെക്കുറിച്ചോര്‍ത്ത് തലപുകയുന്ന യൂറോപ്പ് അഭയാര്‍ത്ഥികളുടെ നിര്‍ബന്ധിത ക്വാട്ട; തലപുകച്ച് യൂറോപ്പ്

Avatar

മൊഹമ്മദ് എ എല്‍-ഏരിയാന്‍
(ബ്ലൂംബര്‍ഗ്)

ആവശ്യത്തിന്റെയും വിതരണത്തിന്റെയും കണ്ണിലൂടെ നോക്കിയാല്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ലളിതവും മടുപ്പിക്കുന്നതുമായ കാരണം കൊണ്ട് പെട്ടെന്നൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നു കഴിഞ്ഞ മാസം ഞാന്‍ പറഞ്ഞിരുന്നു: ഈ ദുരന്ത സാഹചര്യത്തിന്റെ സാമ്പത്തികവശം ആവശ്യപ്പെടുന്നത് സമഗ്രവും ഏകോപിതവുമായ ഒരു പരിഹാരത്തിനാണ്. പക്ഷേ രാഷ്ട്രീയ സംവിധാനത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച പരിഹാരം പോലും വിഘടിതവും ദുര്‍ബലമായി ആസൂത്രണം ചെയ്തതുമായ ഒന്നാണ്. 

ഈ നിരീക്ഷണം കഴിഞ്ഞ കുറച്ചാഴ്ച്ചകളായി ശരിവെയ്ക്കപ്പെടുകയാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും സങ്കുചിതമായ രാഷ്ട്ര താത്പര്യങ്ങളാണ് നോക്കുന്നത്. ചിലരുടെ തീരുമാനങ്ങള്‍ കൊള്ളാവുന്നതാണെങ്കില്‍- അതിര്‍ത്തികള്‍ തുറക്കാനും അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് പണവും സംവിധാനങ്ങളും ഒരുക്കാനുമുള്ള ജര്‍മ്മനിയുടേത് പോലുള്ളവ, മറ്റ് പലതും ഒട്ടും ഏകോപനമില്ലാത്തതും അടിച്ചമര്‍ത്തുന്നതും, ഹൃദയശൂന്യവും ആയിരുന്നു. ഇപ്പോള്‍, ഭൂഖണ്ഡത്തിലെ രാഷ്ട്രീയ നേതൃത്വം കുറെക്കൂടി ഏകോപിതമായ തന്ത്രം ആലോചിക്കുകയാണ്. അംഗരാജ്യങ്ങളില്‍ ഈ ഭാരം വീതിച്ചുനല്‍കുന്നതിനുള്ള നിര്‍ബന്ധിത ക്വോട്ട ഉള്‍പ്പെടെ. 

കടലാസില്‍ ഇതൊരു നല്ല പ്രതികരണമായി തോന്നാം. ആദ്യഘട്ടത്തിലെ ഏകോപനക്കുറവ് മറികടക്കാനായുള്ള ഒന്ന്. വിപണി സംവിധാനത്തിന് പരിഹരിക്കാനാകാത്തതും. 

ഈ തന്ത്രം നടപ്പാക്കുന്നത് വെല്ലുവിളിയാണ്. മാത്രവുമല്ല, മറ്റ് നിരവധി നയങ്ങള്‍ക്കൂടി ഉണ്ടായില്ലെങ്കില്‍ അടിസ്ഥാനപരമായി ഇത് അഭയാര്‍ത്ഥി തള്ളലിനുള്ള കാരണങ്ങളെ നേരിടുന്നില്ല. കൂടുതല്‍ സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ അത് ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയും കടഭാരവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇനിയും കരകയറാത്ത യൂറോപ്പിന് തങ്ങളുടെ പൊതുമൂല്യങ്ങളുടെ ഒരു പരീക്ഷണമായിത്തീരും. ഇപ്പോള്‍ത്തന്നെ നേരത്തെ ഒരിക്കലും മാറില്ല എന്നുകരുതിയ ഷെന്‍ഗന്‍ മേഖലയിലെ പാസ്‌പോര്‍ട്ടില്ലാത്ത യാത്ര എടുത്തുമാറ്റാനുള്ള നിര്‍ദേശങ്ങള്‍ വന്നുകഴിഞ്ഞു. 

സാമ്പത്തിക കാഴ്ച്ചപ്പാടില്‍ ഈ നിര്‍ദിഷ്ട നിര്‍ബന്ധിത ക്വോട്ട സമ്പ്രദായം അധികമായ ആവശ്യത്തെ നേരിടാന്‍ ലഭ്യത സൃഷ്ടിച്ചുകൊണ്ട് സന്തുലനം പാലിക്കുക എന്നതാണ്. ഈ നടപടികള്‍ അഭയാര്‍ത്ഥികളുടെ മാനവ മൂലധനം വികസിപ്പിക്കാന്‍ വിഭവ പിന്തുണ നല്‍കുന്നതാണെങ്കില്‍, ജര്‍മ്മനി ദേശീയതലത്തില്‍ ചെയ്യും എന്നു പ്രഖ്യാപിച്ച പോലെ ജനസംഖ്യയുടെ വാര്‍ധക്യവും മറ്റ് ജനസംഖ്യ വെല്ലുവിളികളും നേരിടുന്ന യൂറോപ്പിന്റെ തൊഴില്‍ സേനയെ ഉത്പാദനക്ഷമമായി വിപുലമാക്കാന്‍ കഴിയും. 

പക്ഷേ ഈ നടപടികള്‍ എത്ര ആകര്‍ഷകമാണെങ്കിലും നടപ്പാക്കാന്‍ എളുപ്പമല്ല. 

വിതരണ ഭാഗത്ത്, ചില രാജ്യങ്ങള്‍ ചെക് റിപ്പബ്ലിക്കും സ്ലൊവേനിയയും പോലെ ഈ നിര്‍ബന്ധിത ക്വോട്ട സംവിധാനത്തിന് എതിരാണ്. മറ്റ് പല രാജ്യങ്ങളും അവരോടൊപ്പം നിന്നേക്കും. മേഖലയിലെ വന്‍ശക്തിയായ ജര്‍മ്മനി ആ പദ്ധതിയെ പിന്തുണച്ചാല്‍ പോലും ഇങ്ങനെ വന്നാല്‍ അതിനു ദേശീയമായ രാഷ്ട്രീയ പിന്തുണ നേടിയെടുക്കാന്‍ യൂറോപ്യന്‍ അധികൃതര്‍ക്ക് ബുദ്ധിമുട്ടായേക്കും. 

ഈ വെല്ലുവിളി ചിലയിടത്ത് അഭയാര്‍ത്ഥികളില്‍ നിന്നുതന്നെ വരുന്നുണ്ട്. സ്വന്തം നാട്ടില്‍ നിന്നുള്ള അപകടകരമായ യാത്രകള്‍ക്കും, കൊടും യാതനകള്‍ക്കും ശേഷം ചിലര്‍ തങ്ങള്‍ എവിടെ താമസമാക്കണമെന്നതു സ്വയം ആവശ്യപ്പെടുന്നു. അവരുടെ തെരഞ്ഞെടുപ്പ് ആ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യം നോക്കിയാകും. അവര്‍ക്ക് എളുപ്പം ബന്ധങ്ങളുണ്ടാക്കാനാകുന്ന സ്ഥലങ്ങളിലേക്കായിരിക്കും അവര്‍ പോകാന്‍ ഇഷ്ടപ്പെടുക (കുടുംബം, സുഹൃത്തുക്കള്‍, ദേശീയ കുടിയേറ്റ സമൂഹം ഏറെയുള്ള ഇടം). 

ഡെന്‍മാര്‍ക്കിലുള്ള അഭയാര്‍ത്ഥികളില്‍ ഇപ്പോള്‍ ഈ പ്രശ്‌നമുണ്ട്. അവര്‍ പലരും സ്വീഡനിലെയ്‌ക്കൊ ജര്‍മ്മനിയിലേക്കൊ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഗ്രീസിലും ഹംഗറിയിലും പല അഭയാര്‍ത്ഥികളും പേരുവിവരം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നു. കാരണം അത് പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള പ്രവേശനം അസാധ്യമാക്കിയാലോ എന്ന ഭയമാണ്. ‘യാചകര്‍ക്ക് തെരഞ്ഞെടുക്കാന്‍ ആവില്ല’ എന്നു വാദിക്കുന്നതില്‍ യൂറോപ്യന്‍ നേതാക്കന്‍മാര്‍ക്ക് ന്യായം ഉണ്ടാകാം. പക്ഷേ അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുന്നത് പുതിയ ആളുകളുടെ വരവിന്റെ അപേക്ഷകളുണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കും. 

ക്വോട്ട സംവിധാനം ഏറെ ആവശ്യമുള്ള എന്നാല്‍ കുറച്ചുകാലത്തേക്ക് ഗുണം ചെയ്യുന്ന തരത്തില്‍ , നിലവിലെ ദുരിതത്തിന് അറുതിയായേക്കാം. പക്ഷേ സുസ്ഥിരമായ പരിഹാരത്തിന് ആളുകള്‍ പലായനം ചെയ്യുന്ന രാജ്യങ്ങളിലെ അസഹനീയമായ സാഹചര്യങ്ങള്‍ ശരിയാക്കാനാണ് ശ്രമിക്കേണ്ടത്. ആവശ്യത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലെ സമ്പദ് രംഗത്തിന് അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന ജര്‍മ്മനിയുടെ തിരിച്ചറിവ് യൂറോപ്പിനും ഉണ്ടാകണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൊഹമ്മദ് എ എല്‍-ഏരിയാന്‍
(ബ്ലൂംബര്‍ഗ്)

ആവശ്യത്തിന്റെയും വിതരണത്തിന്റെയും കണ്ണിലൂടെ നോക്കിയാല്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ലളിതവും മടുപ്പിക്കുന്നതുമായ കാരണം കൊണ്ട് പെട്ടെന്നൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നു കഴിഞ്ഞ മാസം ഞാന്‍ പറഞ്ഞിരുന്നു: ഈ ദുരന്ത സാഹചര്യത്തിന്റെ സാമ്പത്തികവശം ആവശ്യപ്പെടുന്നത് സമഗ്രവും ഏകോപിതവുമായ ഒരു പരിഹാരമാണ്. പക്ഷേ രാഷ്ട്രീയ സംവിധാനത്തിന് നല്‍കാന്‍ കഴിയുന്ന മികച്ച പരിഹാരം പോലും വിഘടിതവും ദുര്‍ബലവുമായി ആസൂത്രണം ചെയ്തതുമായ ഒന്നാണ്. 

ഈ നിരീക്ഷണം കഴിഞ്ഞ കുറച്ചാഴ്ചകളായി ശരിവെയ്ക്കപ്പെടുകയാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും സങ്കുചിതമായ രാഷ്ട്ര താത്പര്യങ്ങളാണ് നോക്കുന്നത്. ചിലരുടെ തീരുമാനങ്ങള്‍ കൊള്ളാവുന്നതാണെങ്കില്‍- അതിര്‍ത്തികള്‍ തുറക്കാനും അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് പണവും സംവിധാനങ്ങളും ഒരുക്കാനുമുള്ള ജര്‍മ്മനിയുടേത് പോലുള്ളവ- മറ്റ് പലതും ഒട്ടും ഏകോപനമില്ലാത്തതും അടിച്ചമര്‍ത്തുന്നതും, ഹൃദയശൂന്യവും ആയിരുന്നു. ഇപ്പോള്‍, ഭൂഖണ്ഡത്തിലെ രാഷ്ട്രീയ നേതൃത്വം കുറെക്കൂടി ഏകോപിതമായ തന്ത്രം ആലോചിക്കുകയാണ്. അംഗരാജ്യങ്ങളില്‍ ഈ ഭാരം വീതിച്ചുനല്‍കുന്നതിനുള്ള നിര്‍ബന്ധിത ക്വോട്ട ഉള്‍പ്പെടെ. 

കടലാസില്‍ ഇതൊരു നല്ല പ്രതികരണമായി തോന്നാം. ആദ്യഘട്ടത്തിലെ ഏകോപനക്കുറവ് മറികടക്കാനായുള്ള ഒന്ന്. വിപണി സംവിധാനത്തിന് പരിഹരിക്കാനാകാത്തതും. 

ഈ തന്ത്രം നടപ്പാക്കുന്നത് വെല്ലുവിളിയാണ്. മാത്രവുമല്ല, മറ്റ് നിരവധി നയങ്ങള്‍ക്കൂടി ഉണ്ടായില്ലെങ്കില്‍ അടിസ്ഥാനപരമായി ഇത് അഭയാര്‍ത്ഥി തള്ളലിനുള്ള കാരണങ്ങളെ നേരിടുന്നില്ല. കൂടുതല്‍ സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ അത് ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയും കടഭാരവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇനിയും കരകയറാത്ത യൂറോപ്പിന് തങ്ങളുടെ പൊതുമൂല്യങ്ങളുടെ ഒരു പരീക്ഷണമായിത്തീരും. ഇപ്പോള്‍ത്തന്നെ നേരത്തെ ഒരിക്കലും മാറില്ല എന്നുകരുതിയ ഷെന്‍ഗന്‍ മേഖലയിലെ പാസ്‌പോര്‍ട്ടില്ലാത്ത യാത്ര എടുത്തുമാറ്റാനുള്ള നിര്‍ദേശങ്ങള്‍ വന്നുകഴിഞ്ഞു. 

സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ നിര്‍ദ്ദിഷ്ട നിര്‍ബന്ധിത ക്വോട്ട സമ്പ്രദായം അധികമായ ആവശ്യത്തെ നേരിടാന്‍ ലഭ്യത സൃഷ്ടിച്ചുകൊണ്ട് സന്തുലനം പാലിക്കുക എന്നതാണ്. ഈ നടപടികള്‍ അഭയാര്‍ത്ഥികളുടെ മാനവ മൂലധനം വികസിപ്പിക്കാന്‍ വിഭവ പിന്തുണ നല്‍കുന്നതാണെങ്കില്‍, ജര്‍മ്മനി ദേശീയതലത്തില്‍ ചെയ്യും എന്നു പ്രഖ്യാപിച്ച പോലെ ജനസംഖ്യയുടെ വാര്‍ധക്യവും മറ്റ് ജനസംഖ്യ വെല്ലുവിളികളും നേരിടുന്ന യൂറോപ്പിന്റെ തൊഴില്‍ സേനയെ ഉത്പാദനക്ഷമമായി വിപുലമാക്കാന്‍ കഴിയും. 

പക്ഷേ ഈ നടപടികള്‍ എത്ര ആകര്‍ഷകമാണെങ്കിലും നടപ്പാക്കാന്‍ എളുപ്പമല്ല. 

ചില രാജ്യങ്ങള്‍ ചെക് റിപ്പബ്ലിക്കും സ്ലൊവേനിയയും പോലെ ഈ നിര്‍ബന്ധിത ക്വോട്ട സംവിധാനത്തിന് എതിരാണ്. മറ്റ് പല രാജ്യങ്ങളും അവരോടൊപ്പം നിന്നേക്കും. മേഖലയിലെ വന്‍ശക്തിയായ ജര്‍മ്മനി ആ പദ്ധതിയെ പിന്തുണച്ചാല്‍ പോലും ഇങ്ങനെ വന്നാല്‍ അതിനു ദേശീയമായ രാഷ്ട്രീയ പിന്തുണ നേടിയെടുക്കാന്‍ യൂറോപ്യന്‍ അധികൃതര്‍ക്ക് ബുദ്ധിമുട്ടായേക്കും. 

ഈ വെല്ലുവിളി ചിലയിടത്ത് അഭയാര്‍ത്ഥികളില്‍ നിന്നുതന്നെ വരുന്നുണ്ട്. സ്വന്തം നാട്ടില്‍ നിന്നുള്ള അപകടകരമായ യാത്രകള്‍ക്കും, കൊടും യാതനകള്‍ക്കും ശേഷം ചിലര്‍ തങ്ങള്‍ എവിടെ താമസമാക്കണമെന്നതു സ്വയം ആവശ്യപ്പെടുന്നു. അവരുടെ തെരഞ്ഞെടുപ്പ് ആ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യം നോക്കിയാകും. അവര്‍ക്ക് എളുപ്പം ബന്ധങ്ങളുണ്ടാക്കാനാകുന്ന സ്ഥലങ്ങളിലേക്കായിരിക്കും അവര്‍ പോകാന്‍ ഇഷ്ടപ്പെടുക (കുടുംബം, സുഹൃത്തുക്കള്‍, ദേശീയ കുടിയേറ്റ സമൂഹം ഏറെയുള്ള ഇടം). 

ഡെന്‍മാര്‍ക്കിലുള്ള അഭയാര്‍ത്ഥികളില്‍ ഇപ്പോള്‍ ഈ പ്രശ്‌നമുണ്ട്. അവര്‍ പലരും സ്വീഡനിലെയ്‌ക്കൊ ജര്‍മ്മനിയിലേക്കൊ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഗ്രീസിലും ഹംഗറിയിലും പല അഭയാര്‍ത്ഥികളും പേരുവിവരം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നു. കാരണം അത് പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള പ്രവേശനം അസാധ്യമാക്കിയാലോ എന്ന ഭയമാണ്. ‘യാചകര്‍ക്ക് തെരഞ്ഞെടുക്കാന്‍ ആവില്ല’ എന്നു വാദിക്കുന്നതില്‍ യൂറോപ്യന്‍ നേതാക്കന്‍മാര്‍ക്ക് ന്യായം ഉണ്ടാകാം. പക്ഷേ അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുന്നത് പുതിയ ആളുകളുടെ വരവിന്റെ അപേക്ഷകളുണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കും. 

ക്വോട്ട സംവിധാനം, ഏറെ ആവശ്യമുള്ള എന്നാല്‍ കുറച്ചുകാലത്തേക്ക് ഗുണം ചെയ്യുന്ന തരത്തില്‍ , നിലവിലെ ദുരിതത്തിന് അറുതിയായേക്കാം. പക്ഷേ സുസ്ഥിരമായ പരിഹാരത്തിന് ആളുകള്‍ പലായനം ചെയ്യുന്ന രാജ്യങ്ങളിലെ അസഹനീയമായ സാഹചര്യങ്ങള്‍ ശരിയാക്കാനാണ് ശ്രമിക്കേണ്ടത്. ആവശ്യത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലെ സമ്പദ് രംഗത്തിന് അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന ജര്‍മ്മനിയുടെ തിരിച്ചറിവ് യൂറോപ്പിനും ഉണ്ടാകണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍