UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: റിച്ചാര്‍ഡ് നിക്‌സണും മാജിക് ജോണ്‍സണും

Avatar

1972 നവംബര്‍ 7
റിച്ചാര്‍ഡ് നിക്‌സണ്‍ രണ്ടാംവട്ടവും അമേരിക്കന്‍ പ്രസിഡന്റാകുന്നു

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിച്ച റിച്ചാര്‍ഡ് ഡിക്‌സണ്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി സെനറ്റര്‍ ജോര്‍ജ് മക്‌ഗോവനെ തോല്‍പ്പിച്ച് വീണ്ടും അധികാരത്തിലെത്തി. 1972 നവംബര്‍ 7 നായിരുന്നു നിക്‌സണ് രണ്ടാം ഉഴം നല്‍കികൊണ്ട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഉണ്ടായ നേട്ടമാണ് നിക്‌സണ്‍ തന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ എതിരാളി മക്‌ഗോവനും സമാധാനകാംക്ഷിയായ നേതാവ് എന്ന നിലയില്‍ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ ജനം നിക്‌സണാണ് ഈ പോരാട്ടത്തില്‍ പിന്തുണ നല്‍കിയത്. എന്നാല്‍ രണ്ടാം തവണ പ്രസിഡന്റ് പദത്തിലെത്തിയ നിക്‌സണ് ആ നേട്ടം കയ്‌പ്പേറിയ അനുഭവമായി മാറുകയായിരുന്നു. വാട്ടര്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് 1974 ആഗസ്തില്‍ നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

1991 നവംബര്‍ 7
എയ്ഡസ്; മാജിക് ജോണ്‍സണ്‍ വിരമിക്കുന്നു

ബാസ്‌കറ്റ്‌ബോള്‍ താരം എര്‍വിന്‍ ജോണ്‍സണ്‍ എന്ന മാജിക് ജോണ്‍സണ്‍ 1991 നവംബര്‍ 7 ന് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. താന്‍ എച്ച് ഐ വി ബാധിതനാണെന്നറിഞ്ഞതോടെയാണ് മാജിക് ജോണ്‍സണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ സമയം ലോസ് ആഞ്ചല്‍സ് ലാക്കേഴ്‌സിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി വിരാജിക്കുകയായിരുന്നു ജോണ്‍സണ്‍. തന്റെ ബാക്കി ജീവിതം ലൈംഗികതയെക്കുറിച്ചുള്ള അവബോധം യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് വിരമിക്കലിനോടനുബന്ധിച്ച് ജോണ്‍സണ്‍ പറഞ്ഞത്. 

മാജിക ജോണ്‍സണ്‍ ആകാന്‍ എനിക്ക് കഴിയുമെങ്കില്‍, ആര്‍ക്കും അതിന് കഴിയാവുന്നതേയുള്ളൂ- ജോണ്‍സണ്‍ പറഞ്ഞു. 1990 കളുടെ ആരംഭത്തില്‍ എച്ച് ഐ വിയും എയ്ഡ്‌സും ലോകത്തിന് അത്രകണ്ട് പരിചിതമായൊരു നിലയിലേക്ക് എത്തിയിരുന്നില്ല.ജോണ്‍സന്റെ വിരമിക്കല്‍ പ്രഖ്യാപാനത്തോടെ ഈ രോഗത്തിന്റെ ഭീകരതയെ ലോകം തിരിച്ചറിയുകയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍