UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യത അവകാശം; സുപ്രിം കോടതി വിധിയില്‍ നിന്നും മനസിലാക്കേണ്ട കാര്യങ്ങള്‍

സ്വകാര്യ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും

സ്വകാര്യത ജീവിതം സഹജവും ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പുനല്‍കുന്ന സ്വാഭാവിക അവകാശവുമാണെന്ന് സുപ്രിം കോടതി പ്രഖ്യാപിച്ചു. ഇതോടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തന്റെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം ഒരു സാധാരണ പൗരന് ഇപ്പോള്‍ നേരിട്ട് സുപ്രിം കോടതിയെയും ഹൈക്കോടതികളെയും സമീപിക്കാം.

സുപ്രിം കോടതി വിധിയോടെ ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം സ്വകര്യതയെന്നത് സ്വാതന്ത്ര്യമായി മാറുകയും ജീവിതത്തിന്റെ അവിഭാജ്യഘടകമായി തീരുകയും ചെയ്തിരിക്കുന്നു. പൗരന്മാര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ പൗരനാവുകയോ അല്ലാതെയോ ഇരിക്കട്ടെ ആര്‍ക്കും നീതി ലഭിക്കുന്നതിനായി 32, 226 വകുപ്പുകള്‍ പ്രകാരം രാജ്യത്തെ ഭരണഘടന കോടതികളെ സമീപിക്കാന്‍ സാധിക്കും. കാരണം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ എന്നത് അലംഘനീയമാണ്.

ഭരണഘടനയുടെ മൂന്നാം ഭാഗത്തിലുള്ള ഓരോ മൗലിക സ്വതന്ത്ര്യത്തിലും സ്വകാര്യത അന്തര്‍ലീനമാണെന്ന് വിധി വ്യക്തമാക്കുന്നു. നിയമവാഴ്ചയിലും ഭരണഘടനയുടെ ചട്ടക്കൂടിലും നിലവില്‍ ഉള്ള ന്യായമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സമത്വം, അഭിപ്രായസ്വാതന്ത്ര്യം, മതം, എന്നിവയിലുള്ള അവകാശവും മാന്യമായ ജീവിതത്തിനും അത്യന്താപേക്ഷിതമായ മറ്റ് മൗലിക അവകാശങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന മൗലികസ്വാതന്ത്ര്യങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായി സുപ്രിം കോടതി സ്വകാര്യതയെ അംഗീകരിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം.

കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍, പൗരന്മാരുടെ സ്വകാര്യ വിവരശേഖരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. സ്വകാര്യ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്നാണ് ഇതിന്റെ അര്‍ത്ഥം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍