UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയ്ക്കു നേരെ ബിജെപി അനുഭാവിയുടെ ചെരിപ്പേറ്‌

അഴിമുഖം പ്രതിനിധി

ഹൈദരാബാദില്‍ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ കനയ്യ കുമാറിന് നേരെ ബിജെപി അനുഭാവിയുടെ ചെരിപ്പേറ്‌. ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തില്‍ വച്ച് കനയ്യ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ പവന്‍ കുമാര്‍ എന്ന ഗോരക്ഷാ പ്രവര്‍ത്തകനാണ് ചെരിപ്പെറിഞ്ഞത്. തുടര്‍ന്ന് കനയ്യയുടെ അനുയായികള്‍ ഇയാളെ പിടികൂടുകയായിരുന്നു. അഫ്സല്‍ ഗുരുവിനെപ്പോലെയുള്ള തീവ്രവാദികളെ പിന്തുണയ്ക്കുന്ന കനയ്യയെപ്പോലെ ഒരാളെ എന്തിനു വേദി പങ്കിടാന്‍ അനുവദിച്ചു എന്ന ചോദ്യത്തോടെയാണ് ഇയാള്‍ പ്രതികരിച്ചത്. എന്തു ചെയ്താലും ഞങ്ങള്‍ ഭയപ്പെടുകയില്ലയെന്നും ഇതൊന്നും തന്നെ ബാധിക്കുകയില്ല എന്നും കനയ്യ പറഞ്ഞു. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ചൊവ്വാഴ്ചയായിരുന്നു കനയ്യ ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തിയത്

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍